കാര്‍ഷികോൽപന്നങ്ങള്‍ക്ക് മികച്ച വിപണി ഒരുക്കുമെന്ന്​ മുഖ്യമന്ത്രി

22:38 PM
22/06/2020

തി​രു​വ​ന​ന്ത​പു​രം: കാ​ര്‍ഷി​കോ​ൽ​​പ​ന്ന​ങ്ങ​ള്‍ക്ക് മി​ക​ച്ച വി​പ​ണി ഒ​രു​ക്കാ​നും ക​ര്‍ഷ​ക​ര്‍ക്ക് ന​ല്ല വി​ല ല​ഭ്യ​മാ​ക്കാ​നും സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കൃ​ഷി​വ​കു​പ്പി‍​െൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തെ​ങ്ങി​ന്‍തൈ വി​ത​ര​ണം, ഈ ​വ​ര്‍ഷ​ത്തെ ഞാ​റ്റു​വേ​ല​ച്ച​ന്ത, ക​ര്‍ഷ​ക​സ​ഭ, ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം എ​ന്നീ പ​രി​പാ​ടി​ക​ള്‍ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ഉ​ൽ​പാ​ദ​നം വ​ര്‍ധി​പ്പി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം ഈ ​രം​ഗ​ത്തെ കാ​ത​ലാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ൽ​പാ​ദ​ന​ത്തി​ന​നു​സ​രി​ച്ച് വി​പ​ണി​യു​ണ്ടാ​ക​ണം. വി​ല​കി​ട്ട​ണം. ‘സു​ഭി​ക്ഷ കേ​ര​ളം’ പ​ദ്ധ​തി​യി​ലൂ​ടെ മി​ക​ച്ച വി​പ​ണി​സാ​ധ്യ​ത ക​ണ്ടെ​ത്തും. കാ​ര്‍ഷി​ക മൊ​ത്ത വി​പ​ണി​ക​ൾ, ജി​ല്ല​ത​ല സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ, ബ്ലോ​ക്ക്ത​ല വി​പ​ണി​ക​ള്‍, ആ​ഴ്ച​ച്ച​ന്ത​ക​ള്‍ എ​ന്നി​വ​യെ​ല്ലാം ഇ​തി‍​െൻറ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കും.   

കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം, മ​ത്സ്യ​ബ​ന്ധ​നം എ​ന്നീ മേ​ഖ​ല​ക​ള്‍ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ത​രി​ശു​നി​ല​ങ്ങ​ളി​ല്‍ കൃ​ഷി​യി​റ​ക്കു​ന്ന​തി​ന് തു​ട​ക്കം​കു​റി​ച്ചു​ക​ഴി​ഞ്ഞു. അ​നു​യോ​ജ്യ​മാ​യ ഭൂ​മി ക​ണ്ടെ​ത്താ​നും കൃ​ഷി ചെ​യ്യാ​നും വൃ​ക്ഷ​ത്തൈ ന​ടാ​നും തു​ട​ര്‍പ​രി​പാ​ല​നം ന​ട​ത്താ​നും ഓ​രോ​രു​ത്ത​രും മു​ന്‍കൈ​യെ​ടു​ക്ക​ണം.
 
ക​ര്‍ഷ​ക​ര്‍ക്ക് കൃ​ഷി​ഭ​വ​നു​ക​ളി​ലൂ​ടെ​യാ​ണ്​ അ​ത്യു​ല്‍പാ​ദ​ന ശേ​ഷി​യു​ള്ള തെ​ങ്ങി​ന്‍തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക. ക​ര്‍ഷ​ക​ര്‍ക്ക് ത​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ന​ടീ​ല്‍ വ​സ്തു​ക്ക​ളും വി​ത്തു​ക​ളും പ​ര​സ്പ​രം കൈ​മാ​റു​ന്ന​തി​ന് ഓ​രോ കൃ​ഷി ഭ​വ​ന്‍ വ​ഴി​യും അ​വ​സ​രം ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Loading...
COMMENTS