തോട്ടം മേഖലയിൽ നയംമാറ്റത്തിന്​ സർക്കാർ; ഫലവൃക്ഷ കൃഷി പരിഗണിക്കുമെന്ന്​ മുഖ്യമന്ത്രി

23:58 PM
21/06/2020
plantation

തി​രു​വ​ന​ന്ത​പു​രം: തോ​ട്ട​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​സ്വ​ഭാ​വം നി​ല​നി​ര്‍ത്തി​ക്കൊ​ണ്ട് ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ കൃ​ഷി​ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട നി​യ​മ​ത്തി​ല്‍ മാ​റ്റം​വ​രു​ത്താ​ന്‍ ആ​ലോ​ചി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​തൊ​രു ന​യ​പ​ര​മാ​യ പ്ര​ശ്ന​മാ​ണ്. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​ലോ​ച​ന ന​ട​ന്നു​വ​രു​ന്നു. ഇ​ട​ത്​ മു​ന്ന​ണി കൂ​ടി ച​ർ​ച്ച ചെ​യ്​​താ​കും തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​വാ​ര സം​വാ​ദ പ​രി​പാ​ടി നാം ​മു​​ന്നോ​ട്ടി​ലാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. തോ​ട്ട​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക​ത നി​ല​നി​ർ​ത്തി​യാ​കും മാ​റ്റം. ഇ​ത്​ ന​ട​പ്പാ​യാ​ൽ കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​മു​ണ്ടാ​കും. കാ​ര്‍ഷി​കോ​ൽ​പാ​ദ​നം വ​ര്‍ധി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ‘സു​ഭി​ക്ഷ​കേ​ര​ളം’ പ​ദ്ധ​തി​യി​ല്‍ തോ​ട്ടം മേ​ഖ​ല​ക്ക് വ​ലി​യ​പ​ങ്ക് വ​ഹി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ ക​രു​തു​ന്ന​ത്. 

Loading...
COMMENTS