ത​രി​ശു​ഭൂ​മി​യി​ൽ വെ​ണ്ട​ കൃ​ഷി: വി​ജ​യ​ഗാ​ഥ​യു​മാ​യി ദ​മ്പ​തി​ക​ൾ

12:27 PM
24/06/2020
CHANDRAN-DEVIKA
മാ​ങ്കു​റു​ശ്ശി​യി​ൽ ത​രി​ശ് ഭൂ​മി​യി​ലെ വെ​ണ്ട​ കൃ​ഷി ച​ന്ദ്ര​നും ദേ​വ​കി​യും ചേ​ർ​ന്ന് വി​ള​വെ​ടു​ക്കു​ന്നു

മ​ങ്ക​ര: ത​രി​ശ് ഭൂ​മി​യി​ൽ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി​യി​റ​ക്കി വി​ജ​യ​ഗാ​ഥ​യു​മാ​യി മു​ന്നേ​റു​ക​യാ​ണ് മാ​ങ്കു​റു​ശ്ശി വ​ള്ളൂ​ർ​തൊ​ടി​യി​ൽ വ​യോ​ധി​ക ദ​മ്പ​തി​ക​ളാ​യ ച​ന്ദ്ര​നും ദേ​വ​കി​യും. വീ​ടി​ന് സ​മീ​പ​ത്തെ പു​ഴ​യോ​ര​ത്തെ ‌40 സ​െൻറ്​ ഭൂ​മി​യി​ൽ പൂ​ർ​ണ​മാ​യും വെ​ണ്ട കൃ​ഷി​യി​റ​ക്കി​യി​ട്ടു​ണ്ട്. 

കൂ​ലി​ക്ക് ആ​ളെ കൂ​ട്ടാ​തെ​യാ​ണ് ദ​മ്പ​തി​മാ​രു​ടെ ക​ഠി​ന പ​രി​ശ്ര​മ​ത്തി​ൽ വെ​ണ്ട​കൃ​ഷി ചെ​യ്ത​ത്. പ​യ​ർ, ചേ​ന, മ​ഞ്ഞ​ൾ, മു​ള​ക്, വ​ഴു​ത​ന എ​ന്നി​വ​യും വീ​ടി​ന് ചു​റ്റും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ഒ​രു ഏ​ക്ക​ർ നെ​ൽ​പാ​ട​ത്ത് നെ​ൽ​ക്കൃ​ഷി​യും ചെ​യ്തു​വ​രു​ന്നു. 

പു​ഴ​യോ​ര​ത്തെ നൂ​റോ​ളം തെ​ങ്ങു​ക​ളും പ​രി​പാ​ലി​ച്ചു​വ​രു​ന്നു. ജൈ​വ​വ​ളം മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി. രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട് വ​രെ വ​യോ​ധി​ക ദ​മ്പ​തി​മാ​ർ പ​ണി​യെ​ടു​ക്കും. ര​ണ്ടു​പെ​ൺ​മ​ക്ക​ളെ വി​വാ​ഹം ന​ട​ത്തി​യ​തും വീ​ട് നി​ർ​മി​ച്ച​തും കൃ​ഷി​യി​ലെ വ​രു​മാ​നം കൊ​ണ്ടാ​ണ​ന്ന് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ദ​മ്പ​തി​മാ​ർ.

Loading...
COMMENTS