കൂട്ടായ്​മയിൽ വിളഞ്ഞത്​ നൂറ് മേനി

12:42 PM
29/06/2020
gp-rajesh-farming
വടക്കുമ്പാട് മഠത്തും ഭാഗം കൂട്ടായ്​മയുടെ പച്ചക്കറി കൃഷി

ത​ല​ശ്ശേ​രി: മ​ഠ​ത്തും​ഭാ​ഗം കൂ​ട്ടാ​യ്​​മ​യു​ടെ ലോ​ക്ഡൗ​ൺ കാ​ല പ​ച്ച​ക്ക​റി​കൃ​ഷി​യി​ൽ നൂ​റു മേ​നി വി​ള​വെ​ടു​പ്പ്. കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ​ത്തെ പ​ച്ച​ക്ക​റി കൃ​ഷി​യാ​യി​രു​ന്നു അം​ഗ​ങ്ങ​ളി​ലൊ​രാ​ളാ​യ ജി.​പി. രാ​ജേ​ഷി​​െൻറ 25 സ​െൻറ്​ സ്ഥ​ല​ത്ത് ന​ട​ത്തി​യ കൃ​ഷി. കൃ​ഷി​വ​കു​പ്പി​​െൻറ​യും പ​ഞ്ചാ​യ​ത്തി​​െൻറ​യും പൂ​ർ​ണ സ​ഹ​ക​ര​ണ​വും കാ​ര്യ​ങ്ങ​ൾ ഭം​ഗി​യാ​ക്കാ​ൻ സ​ഹാ​യി​ച്ചു.

കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ച്ച 12  പേ​രാ​ണ് കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഒ​പ്പം അം​ഗ​ങ്ങ​ളു​ടെ വീ​ട്ടു പ​റ​മ്പി​ലും കൃ​ഷി ചെ​യ്തി​രു​ന്നു. ചീ​ര, പ​യ​ർ, പൊ​ട്ടി​ക്ക, വെ​ണ്ട​ക്ക, ക​ക്കി​രി എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. ലോ​ക് ഡൗ​ണി​ൽ അ​ൽ​പം വൈ​കി​യാ​ണ് കൃ​ഷി തു​ട​ങ്ങി​യ​തെ​ങ്കി​ലും​ന​ല്ല രീ​തി​യി​ൽ വി​ള​വെ​ടു​ക്കാ​ൻ സാ​ധി​ച്ചു. 

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി മെം​ബ​ർ​മാ​രു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു.  എം. ​സ​ത്യ​ൻ, സി.​കെ. മ​ദ​ന​ൻ , രാ​ജീ​വ​ൻ വ​ട​ക്കേ​ട​ത്ത്, സി. ​അ​രു​ൺ നാ​രാ​യ​ണ​ൻ , ജി.​പി. രാ​ജേ​ഷ്, എം. ​ച​ന്ദ്ര​ൻ, എം.​സു​രേ​ശ​ൻ , പ്ര​ഭാ​ക​ര​ൻ, വി.​പു​രു​ഷോ​ത്ത​മ​ൻ, സ​ന്തോ​ഷ് മൂ​ർ​ക്കോ​ത്ത്, ടി.​വി. ഹ​രി , കൃ​ഷ്ണാ​ന​ന്ദ​ൻ, വി. ​ബി​ജു, വി. ​പ്ര​ദീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS