ഏഷ്യയിലെ ​ഏറ്റവും മോശം കറൻസി; രൂപയുടെ കഷ്​ടകാലം മാറുമോ?

11:34 AM
29/06/2020

ന്യൂഡൽഹി: കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഏഷ്യയിലെ ഏറ്റവും മോശം കറൻസി ഇന്ത്യൻ രൂപയായിരുന്നു. എന്നാൽ, മോശം അവസ്ഥയിൽ നിന്ന്​ രൂപ കരകയറുന്നുവെന്നാണ്​ പുതിയ റിപ്പോർട്ടുകൾ. ഡിസംബർ അവസാനത്തോടെ ഡോളറി​നെതിരെ രൂപയുടെ വിനിമയ മൂല്യം 75ലെത്തിയിരുന്നു. വെള്ളിയാഴ്​ച ഒരു ശതമാനം ഉയർന്ന്​ 75.645ലാണ്​ രൂപ വ്യാപാരം അവസാനിപ്പിച്ചത്​. 2020ൽ മാത്രം 5.6 ശതമാനം ഇടിവാണ്​ രൂപയുടെ മൂല്യത്തിലുണ്ടായത്​. 

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതും രാജ്യത്തേക്ക്​ വലിയ രീതിയിൽ നിക്ഷേപമെത്തുന്നതും രൂപക്ക്​ കരുത്താകുമെന്നാണ്​ പ്രതീക്ഷ. കറൻറ്​ അക്കൗണ്ട്​ കമ്മി കുറഞ്ഞതും രൂപക്ക്​ ഗുണമാവും. ലോക്​ഡൗൺ ഇളവുകളെ തുടർന്ന്​ രാജ്യം പതിയെ സാധാരണനിലയിലേക്ക്​ നീങ്ങുന്നതും ഓഹരി വിൽപനയിലൂടെ റിലയൻസ്​ ഇൻഡസ്​ട്രീസ്​ വൻ തുക സ്വരൂപിച്ചതും രൂപക്ക്​ അനുകൂല ഘടകങ്ങളാണ്​​. 

സാമ്പത്തിക വർഷത്തി​​െൻറ ഈ പാദത്തിൽ ഇന്ത്യൻ ഓഹരികളിൽ 4.6 ബില്യൺ ഡോളറാണ്​ ഇതുവരെ നിക്ഷേപമായി എത്തിയത്​. ആർ.ബി.ഐ ഡോളർ വാങ്ങുന്നതും രൂപക്ക്​ കരുത്താവുന്നുണ്ട്​. വരും ദിവസങ്ങളിലും സമാനരീതിയിൽ രൂപയുടെ മൂല്യം ഉയരുമെന്നാണ്​ പ്രതീക്ഷ. 

Loading...
COMMENTS