You are here

കോവിഡ്–19 രോഗിക്ക്​ റോബോട്ടിക്, ലേസർ ശസ്​ത്രക്രിയ വിജയകരം

  • ലേ​സ​ർ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് രോ​ഗി​യി​ൽ​നി​ന്നു ര​ണ്ട് മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ച് ന​ട​ത്തി​യ ശ​സ്​​ത്ര​ക്രി​യ  ലോ​ക​ത്തി​ൽ​ത​ന്നെ ആ​ദ്യ​ത്തേ​ത്​

10:09 AM
30/06/2020
ലേ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ​യും റോ​ബോ​ട്ടി​ക് സം​വി​ധാ​ന​വും മാ​ത്രം ഉ​പ​യോ​ഗി​ച്ച് കോ​വി​ഡ്-19 രോ​ഗി​യി​ൽ ന​ട​ത്തി​യ ശ​സ്​​ത്ര​ക്രി​യ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ

ദോ​ഹ: രോ​ഗ​പ​രി​ച​ര​ണ രം​ഗ​ത്ത് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന് അ​പൂ​ർ​വ നേ​ട്ടം. ലേ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ​യും  റോ​ബോ​ട്ടി​ക് സം​വി​ധാ​ന​വും മാ​ത്രം ഉ​പ​യോ​ഗി​ച്ച് കോ​വി​ഡ്-19 രോ​ഗി​യി​ൽ ന​ട​ത്തി​യ കി​ഡ്നി​സ്​​റ്റോ​ൺ ശ​സ്​​ത്ര​ക്രി​യ എ​ച്ച്.​എം.​സി​യി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്നു. കോ​വി​ഡ്-19 രോ​ഗി​ക്ക് തു​ലി​യം ഫൈ​ബ​ർ ലേ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് രോ​ഗി​യി​ൽ നി​ന്നും ര​ണ്ട് മീ​റ്റ​ർ അ​ക​ലം  പാ​ലി​ച്ച് ന​ട​ത്തി​യ ശ​സ്​​ത്ര​ക്രി​യ ലോ​ക​ത്തി​ൽ​ത​ന്നെ ആ​ദ്യ​ത്തേ​താ​ണ്. എ​ച്ച്.​എം.​സി ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മി​ഡി​ലീ​സ്​​റ്റി​ൽ​ത​ന്നെ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു കോ​വി​ഡ്-19 രോ​ഗി​യി​ൽ ലേ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് റോ​ബോ​ട്ടി​ക്  ശ​സ്​​ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. ഇ​ബി​ൻ സീ​നാ റോ​ബോ​ട്ട് (റോ​ബോ​െ​ഫ്ല​ക്സ്) ആ​ണ് ശ​സ്​​ത്ര​ക്രി​യ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്. കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗി​യു​മാ​യി അ​ക​ലം​പാ​ലി​ച്ച് ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ഈ  ​സം​വി​ധാ​നം ഏ​റെ സ​ഹാ​യ​ക​മാ​യ​താ​യി എ​ച്ച്.​എം.​സി വ്യ​ക്ത​മാ​ക്കി. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലു​ള്ള ഹ​സം മി​ബൈ​രീ​ക് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് ശ​സ്​​ത്ര​ക്രി​യ ന​ട​ന്ന​ത്. തി​ലി​യം  ഫൈ​ബ​ർ ലേ​സ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​വി​ട​ത്തെ മൂ​ന്നാ​മ​ത് ശ​സ്​​ത്ര​ക്രി​യ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്.  നേ​ര​ത്തേ ര​ണ്ട് രോ​ഗി​ക​ളി​ൽ റോ​ബോ​ട്ടി​െൻറ സ​ഹാ​യ​മി​ല്ലാ​തെ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ശ​സ്​​ത്ര​ക്രി​യ  വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യി​രു​ന്നു. 

ഹ​സം മി​ബൈ​രീ​ക് ജ​ന​റ​ൽ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​ബ്്ദു​ല്ല അ​ൽ അ​ൻ​സാ​രി, ആ​ശു​പ​ത്രി​യി​ലെ  യൂ​റോ​ള​ജി, ശ​സ്​​ത്ര​ക്രി​യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​മു​ർ​ശി​ദ് അ​ലി സ​ലാ​ഹ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘ​മാ​ണ് ശ​സ്​​ത്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ലേ​സ​ർ ടെ​ക്നോ​ള​ജി​യും റോ​ബോ​ട്ടി​ക് സ​ർ​ജ​റി​യും ഒ​രു​മി​പ്പി​ച്ചു​ള്ള രീ​തി​യാ​ണ് തു​ലി​യം ഫൈ​ബ​ർ ലേ​സ​ർ ശ​സ്​​ത്ര​ക്രി​യ​യെ​ന്നും ലോ​ക​ത്തി​ൽ ത​ന്നെ ഇ​താ​ദ്യ​മാ​യാ​ണ് ശ​സ്​​ത്ര​ക്രി​യ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഡോ. ​അ​ൽ അ​ൻ​സാ​രി  പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലും അ​ന്താ​രാ​ഷ്്ട്ര ഗു​ണ​നി​ല​വാ​ര​ത്തി​ൽ മി​ക​ച്ച രോ​ഗ​പ​രി​ര​ക്ഷ ന​ൽ​കാ​ൻ എ​ച്ച്.​എം.​സി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന​തി​നു​ള്ള തെ​ളി​വാ​ണി​തെ​ന്നും ഡോ. ​അ​ൽ അ​ൻ​സാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​സ്​​ത്ര​ക്രി​യ​യു​ടെ സ​മ​യം പ​കു​തി​യാ​യി ചു​രു​ക്കാ​നും രോ​ഗി​ക്ക് വ​ള​രെ പെ​ട്ടെ​ന്ന് ആ​ശു​പ​ത്രി വി​ടാ​നും ശ​സ്​​ത്ര​ക്രി​യ​ക്ക്  ശേ​ഷ​മു​ള്ള വേ​ദ​ന കു​റ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് തു​ലി​യം ഫൈ​ബ​ർ ലേ​സ​ർ ശ​സ്​​ത്ര​ക്രി​യ.

Loading...
COMMENTS