You are here

കോവിഡ് രോഗികൾ കുറയുന്നു, ജാഗ്രത കൈവിടരുത്

  • സ്വ​ദേ​ശി​ക​ളി​ലും പ്ര​വാ​സി പ്ര​ഫ​ഷ​ന​ലു​ക​ളി​ലും രോ​ഗം വ​ർ​ധി​ക്കു​ന്നു​ണ്ട്  •ജാ​ഗ്ര​ത​കൈ​വി​ട്ടാ​ൽ കോ​വി​ഡി​െൻറ ര​ണ്ടാം വ​ര​വു​ണ്ടാ​കു​ം

09:58 AM
30/06/2020
ദേ​ശീ​യ സാം​ക്ര​മി​ക​രോ​ഗ മു​ന്നൊ​രു​ക്ക സ​മി​തി സ​ഹ അ​ധ്യ​ക്ഷ​ൻ ഡോ. ​അ​ബ്്ദു​ല്ല​ത്തീ​ഫ് അ​ൽ ഖാ​ൽ

ദോ​ഹ: കൃ​ത്യ​മാ​യി സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കു​ന്ന​തു കാ​ര​ണം രാ​ജ്യ​ത്ത് കോ​വി​ഡ്-19 കേ​സു​ക​ളി​ൽ ഗ​ണ്യ​മാ​യ  കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും മ​ഹാ​മാ​രി അ​വ​സാ​നി​ച്ച​താ​യി ഇ​തി​ന​ർ​ഥ​മി​ല്ലെ​ന്ന് ദേ​ശീ​യ സാം​ക്ര​മി​ക​രോ​ഗ മു​ന്നൊ​രു​ക്ക സ​മി​തി സ​ഹ അ​ധ്യ​ക്ഷ​നും നാ​ഷ​ന​ൽ കോ​വി​ഡ്-19 സ്​​ട്രാ​റ്റ​ജി​ക് ഗ്രൂ​പ് അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​ൽ ഖാ​ൽ  മു​ന്ന​റി​യി​പ്പ് ന​ൽ​കി.സ്വ​ദേ​ശി​ക​ളി​ലും രാ​ജ്യ​ത്തെ പ്ര​വാ​സി പ്ര​ഫ​ഷ​ന​ലു​ക​ളി​ലും കോ​വി​ഡ്-19 കേ​സു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. പ്രാ​യ​മാ​യ​വ​രു​ടെ​യും മാ​റാ​വ്യാ​ധി​യു​ള്ള​വ​രു​ടെ​യും ഉ​യ​ർ​ന്ന അ​നു​പാ​ത​മു​ള്ള ജ​ന​സം​ഖ്യ ഈ ​ഗ്രൂ​പ്പി​ലാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഡോ. ​അ​ൽ ഖാ​ൽ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ്-19​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ച്ചാ​ൽ  രാ​ജ്യ​ത്ത് കോ​വി​ഡ്-19​െൻറ ര​ണ്ടാം വ​ര​വു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പൊ​തു​ജ​ന​ത്തി​ന്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യു​ടെ ഉ​യ​ർ​ന്ന ഘ​ട്ടം ഖ​ത്ത​ർ പി​ന്നി​ട്ട് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ  കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യ​പ്പെ​ടു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ  ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ്-19 ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ര​ണ്ടു  ദി​വ​സ​ങ്ങ​ളാ​യി മ​ര​ണ​നി​ര​ക്കും കു​റ​യു​ന്നു. രോ​ഗ​വ്യാ​പ​ന​ത്തി​െൻറ ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ൽ ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് രോ​ഗം  ബാ​ധി​ച്ച​വ​രാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ന്ന​ത്.കൂ​ടു​ത​ൽ ജാ​ഗ്ര​ത​യും മു​ൻ​ക​രു​ത​ലും പാ​ലി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ്. പ്രാ​യ​മാ​യ​വ​രെ​യും  മാ​റാ​വ്യാ​ധി​ക​ളു​ള്ള​വ​രെ​യും കോ​വി​ഡ്-19 ബാ​ധ​യി​ൽ​നി​ന്നും സം​ര​ക്ഷി​ച്ചു നി​ർ​ത്തേ​ണ്ട​ത് വ​ള​രെ നി​ർ​ണാ​യ​ക​മാ​യി​രി​ക്കു​ന്നു.

കോ​വി​ഡ്-19 നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​െൻറ ഒ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് നാം ​ഉ​ള്ള​ത്. ജൂ​ലൈ ഒ​ന്നു​മു​ത​ൽ​ര​ണ്ടാം ഘ​ട്ട  നി​യ​ന്ത്ര​ണം നീ​ക്ക​ലും തു​ട​ങ്ങും. മു​മ്പ​ത്തേ​ക്കാ​ളു​പ​രി ജാ​ഗ്ര​ത​യും മു​ൻ​ക​രു​ത​ലും പാ​ലി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്.  നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യാ​ലും മു​ൻ​ക​രു​ത​ൽ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്താ​നി​ട​വ​രു​ത്ത​രു​ത്. വി​ജ​യ​ക​ര​മാ​യി നി​യ​ന്ത്ര​ണം നീ​ക്കു​ന്ന​തി​ൽ നാം ​ഓ​രോ​രു​ത്ത​രു​ടെ​യും പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണ്. രോ​ഗ​ത്തെ തു​ട​ച്ചു  നീ​ക്കു​ന്ന​തി​ലും നി​യ​ന്ത്ര​ണം വി​ജ​യ​ക​ര​മാ​യി നീ​ക്കു​ന്ന​തി​ലും ഓ​രോ വ്യ​ക്തി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം വ​ള​രെ  പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Loading...
COMMENTS