ഇന്ന്​ നാട്ടിൽ പോകാനിരുന്ന മലയാളി റിയാദിൽ മരിച്ചു 

13:22 PM
28/06/2020

റിയാദ്​: ഇന്ന് ഉച്ചക്ക് ചാർട്ടേർഡ് വിമാനത്തിൽ നാട്ടിൽ പോകാൻ ടിക്കറ്റെടുത്ത മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട്​ കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീർ (50) ആണ്​ റിയാദിലെ ഹയ്യുസഹാഫയിലെ താമസസ്ഥലത്ത് ഇന്ന്​ പുലർച്ചെ മരിച്ചത്​. റിയാദിൽ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു. 

പിതാവ്: പരേതനായ അയമ്മദ് കുട്ടി ഹാജി. മാതാവ്: ചെറിയ ഫാത്വിമ. ഭാര്യ: സൗദ, മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് ശാമിൽ, ലിയ ഫാത്വിമ. 

മൃതദേഹം റിയാദിൽ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാനായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, നജീബ് നെല്ലാങ്കണ്ടി, അഷ്റഫ് വെള്ളപ്പാടം, ഇർഷാദ്​ തുടങ്ങിയവർ രംഗത്തുണ്ട്.

Loading...
COMMENTS