You are here

യു.എ.ഇയിലേക്ക്​ തിരിച്ചുവരാൻ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ വേണം

01:44 AM
29/06/2020

ദുബൈ: യു.എ.ഇയിലേക്ക്​ തിരിച്ചുവരുന്ന പ്രവാസികൾ കോവിഡ്​ നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കണ​െമന്ന്​ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. യാത്രക്ക്​ 72 മണിക്കൂറിനുള്ളിൽ അംഗീകൃത ലബോറട്ടറികളിൽ നടത്തിയ പരിശോധനയുടെ ഫലമാണ്​ വേണ്ടത്​.

അംഗീകൃത ലബോറട്ടറികൾ ഇല്ലാത്ത രാജ്യങ്ങളിൽ നിന്ന്​ വരുന്നവർ​ യു.എ.ഇയിൽ എത്തിയ ശേഷം പരിശോധന നടത്തിയാൽ മതി. 
17 രാജ്യങ്ങളിലെ 106 നഗരങ്ങളിലെ അംഗീകൃത ലബോറട്ടറികളെയാണ്​ ആദ്യ ഘട്ടത്തിൽ ഉൾപെടുത്തിയിരിക്കുന്നത്​. അടുത്ത ഘട്ടത്തിൽ ഉടൻ കൂടുതൽ ലബോറട്ടറികളെ ഉൾപെടുത്തുമെന്നും smartservices.ica.gov.ae വെബ്​സൈറ്റിലൂടെ ല​ബോറട്ടറികളുടെ പട്ടിക ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Loading...
COMMENTS