ബോണ്ടിന്​ കുതിച്ചുപായാൻ ഇനി ബൈക്കും, വില ഒരു കോടി

11:01 AM
28/06/2020

സൂപ്പർ കാറുകൾ നിർമിച്ച്​ പ്രശസ്​തരായ അമേരിക്കൻ കമ്പനിയാണ്​ ആസ്​റ്റൻ മാർട്ടിൻ. ജയിംസ്​ ബോണ്ട്​ സിനിമകളിൽ ഉപയോഗിച്ചാണ്​ അവരുടെ കാറുകൾ ജനപ്രിയമായത്​. ആസ്​റ്റൻ മാർട്ടിൻ, ബ്രൊ സുപ്പീരിയർ കമ്പനിയുമായി സഹകരിച്ച്​ നിർമിക്കുന്ന ബൈക്കാണ്​ AMB001.

സാധാരണ ബൈക്കുകളിൽ നിന്ന്​ വ്യത്യസ്​തമാണ്​ എ.എം.ബിയുടെ പ്രത്യേകതകൾ. തൽക്കാലം 100 ബൈക്കുകൾ മാത്രമെ കമ്പനി നിർമിക്കുന്നുള്ളു. ഭാരം കുറക്കാനായി കാർബൺ ഫൈബർ ഉപയോഗിച്ചാണ്​ നിർമാണം. വിലകൂടിയ ലോഹങ്ങളായ ടൈറ്റാനിയവും ബില്ലെറ്റ്​ അലൂമിനിയവും നിർമാണത്തിൽ ധാരാളമായി ഉപയോഗിക്കുന്നുണ്ട്​.

180 ബി.എച്ച്​.പി കരുത്തുള്ള വി ട്വിൻ ടർബൊചാർജ്​ഡ്​ എഞ്ചിനാണ്​ ഉപയോഗിച്ചിരിക്കുന്നത്​. ബൈക്കി​​െൻറ ആകെ ഭാരം 180 കിലോഗ്രാം മാത്രമാണ്. ഒരു കിലോഗ്രാം ഭാരത്തിന്​ ഒരു കുതിരശക്​തിയെന്ന ​അസാധാരണ അനുപാതമാണ്​ ബൈക്കിനെന്ന്​ സാരം. ​ഫ്രാൻസിലെ ടുളൂസിലെ ബ്രൊ സുപ്പീരിയർ ഫാക്​ടറിയിലാണ്​ നിർമാണം.

ഒരു AMB001 ഗ്യാരേജിലെത്തിക്കാൻ മുടക്കേണ്ടത്​ ഒരു​ കോടി രൂപയാണ്​. ​അപ്പൊ ബോണ്ട്​ ആരാധകർക്ക്​ കാത്തിരിക്കാൻ ഒരു കാരണംകൂടിയായി. ഇനി ഏതെങ്കിലും ട്രെയിലറിനുള്ളിൽ നിന്ന്​ ആസ്​റ്റൻ മാർട്ടിൻ ബൈക്കിൽ കുതിച്ചിറങ്ങുന്ന ജയിംസ്​ ബോണ്ടിനേയും നമ്മുക്ക്​ സിനിമകളിൽ കാണാമെന്ന്​ പ്രതീക്ഷിക്കാം.

Loading...
COMMENTS