You are here

അർണബ്​ ഗോസ്വാമിക്കെതിരായ എഫ്​.ഐ.ആറിന്​ ബോംബെ ഹൈ​േ​കാടതി സ്​റ്റേ

15:45 PM
30/06/2020

മുംബൈ: പാൽഗർ ആൾക്കൂട്ട കൊലപാതകമായി ബന്ധപ്പെട്ടും ബാന്ദ്രയിൽ കുടിയേറ്റ തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ചും വർഗീയ പരാമർശം നടത്തിയ റിപ്പബ്ലിക്​ ടി.വി ചീഫ്​ എഡിറ്റർ അർണബ്​ ഗോസ്വാമിക്കെതിരായ എഫ്​.ഐ.ആറുകൾക്ക്​ ​ബോംബെ ഹൈകോടതി സ്​റ്റേ നൽകി. 

ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അർണബിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്നും പ്രഥമദൃഷ്​ട്യ കേസുകളൊന്നും നിലനിൽക്കുന്നില്ലെന്നും കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. പൊതുജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്​ടിക്കാൻ അർണബ്​ ശ്രമിച്ചുവെന്ന് തെളിയിക്കാൻ കഴിയുന്നതൊന്നും​ കോടതിക്ക്​ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജസ്​റ്റിസുമാരായ ഉജ്ജ്വൽ ഭുയാൻ, റിയാസ്​ ചഗ്​ള എന്നിവർ വിഡിയോ കോൺഫറൻസ്​ വഴിയാണ്​ അർണബിനെതിരായ ഹരജികൾ പരിഗണിച്ചത്​.  

പാ​ൽ​ഗ​റി​ൽ നാ​ടോ​ടി സ​ന്യാ​സി​മാ​ർ ആ​ൾ​കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സോ​ണി​യ ഗാ​ന്ധി​ക്കെ​തി​രെ​യും ലോ​ക്​​ഡൗ​ണി​നി​ടെ ബാ​ന്ദ്ര റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ അ​ന്ത​ർ സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ്​ കേ​സു​ക​ൾ​ക്ക്​ ആ​ധാ​രം. 

അതേസമയം മെയ് 19ന് അര്‍ണബ് ഗോസ്വാമിയുടെ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ഈ ഹരജികൾ റദ്ദാക്കണെമെന്നാവശ്യപ്പെട്ടായിരുന്നു അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.

Loading...
COMMENTS