You are here

സുമനസ്സുകളുടെ കനിവുകാത്ത് ചന്ദന

09:41 AM
30/06/2020
Chandana
ചന്ദന

ചാ​രും​മൂ​ട്: ഉ​ത്സ​വ​ദി​വ​സം നൃ​ത്തം ചെ​യ്ത​ത് ഫേ​സ്ബു​ക്കി​ലൂ​ടെ വൈ​റ​ലാ​വു​ക​യും പി​ന്നീ​ട് ചാ​ന​ലി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത എ​ട്ടു​വ​യ​സ്സു​കാ​രി ത​ല​ച്ചോ​റി​ലു​ണ്ടാ​യ ഗു​രു​ത​ര രോ​ഗ​ത്തി​ന് ചി​കി​ത്സ​സ​ഹാ​യം തേ​ടു​ന്നു. നൂ​റ​നാ​ട് എ​രു​മ​ക്കു​ഴി മീ​ന​ത്തേ കി​ഴ​ക്കേ​ക്ക​ര​യി​ൽ പെ​യി​ൻ​റ​റാ​യ ച​ന്ദ്ര​ബാ​ബു-​ര​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ച​ന്ദ​ന​യാ​ണ്​ (ദേ​വു) തി​രു​വ​ന​ന്ത​പു​രം എ​സ്.​ഐ.​ടി ആ​ശു​പ​ത്രി​യി​ൽ വ​​െൻറി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന​ത്.

ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾ ന​ശി​ച്ചു​പോ​കു​ന്ന രോ​ഗ​ത്തി​​​െൻറ പി​ടി​യി​ലാ​യ കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ.

ക​ഴി​ഞ്ഞ വ​ർ​ഷം നൂ​റ​നാ​ട് പു​ത്ത​ൻ​വി​ള ക്ഷേ​ത്രോ​ത്സ​വ ദി​വ​സം മേ​ള​ക്കാ​ർ​ക്കൊ​പ്പം ചു​വ​ടു​വെ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ച​ന്ദ​ന ഫേ​സ്ബു​ക്കി​ലൂ​ടെ വൈ​റ​ലാ​യ​ത്. ച​ന്ദ​ന​യു​ടെ പ്ര​ക​ട​നം ചാ​ന​ൽ പ​രി​പാ​ടി​യി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ദേ​വു​വി​​​െൻറ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 15,000 രൂ​പ വീ​തം ചെ​ല​വു​വ​രു​ന്ന നാ​ല് ഇ​ൻ​ജ​ക്​​ഷ​നാ​ണ് വേ​ണ്ടി​വ​ന്ന​ത്. നി​ർ​ധ​ന​രാ​യ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ക​ടം വാ​ങ്ങി​യ ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ മ​രു​ന്നി​നും ടെ​സ്​​റ്റു​ക​ൾ​ക്കു​മാ​യി ചെ​ല​വ​ഴി​ച്ചു​ക​ഴി​ഞ്ഞു.

ദേ​വു​വി​​​െൻറ മാ​താ​വി​​​െൻറ അ​ക്കൗ​ണ്ട് വി​വ​രം: ജെ.​ആ​ർ. ര​ജി​ത, അ​ക്കൗ​ണ്ട് ന​മ്പ​ർ -3015101009582, ക​ന​റാ ബാ​ങ്ക്, നൂ​റ​നാ​ട് ശാ​ഖ. ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്​: സി.​എ​ൻ.​ആ​ർ.​ബി 0003015.

Loading...
COMMENTS