You are here

ആരെങ്കിലും ഓടിക്കയറി വന്നാൽ ഉടനെ ഇടതുമുന്നണിയിലെടുക്കില്ല- കാനം

11:31 AM
30/06/2020
Kanam-Rajendran.jpg

തിരുവനന്തപുരം: കൃത്യമായ നയങ്ങളുടേയും പരിപാടികളുടേയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മുന്നണിയാണ് എൽ.ഡി.എഫ്. അതുകൊ‍ണ്ടുതന്നെ ആരെങ്കിലും ഓടിക്കയറി വന്നാൽ ഉടൻ മുന്നണിയിൽ കയറ്റാൻ ആവില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള കോൺഗ്രസ് ജോസ്. കെ മാണി പക്ഷത്തെ എൽ.ഡി.എഫിൽ എടുക്കുമോയെന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ വ്യത്യാസമുണ്ട്. ഈ മുന്നണിക്ക് ഇടതുപക്ഷ സ്വഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ നയങ്ങൾ അംഗീകരിച്ചുകൊണ്ട് വന്നാൽ കയറ്റുമോയെന്ന ചോദ്യത്തിന് അതു ബോധ്യപ്പെടേണ്ടേ എന്നായിരുന്നു ഉത്തരം. ജോസ് കെ.മാണി വിഭാഗത്തിന്റെ ഭാവി അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 
 

Loading...
COMMENTS