ആ​ത്മാന്വേ​ഷ​ണ​ങ്ങ​ളു​ടെ പാ​ട്ടു​കാ​ര​ൻ

  • നാ​​ലു ദ​​ശ​​ക​​ത്തോ​​ള​​മെ​​ത്തി​​യ ത​​​വ​​​ക്ക​ൽ മു​​​സ്​​​​ത​​​ഫ​​​യു​​​ടെ പാ​​ട്ടുജീ​​വി​​ത​​ത്തി​​ലൂ​​ടെ...

Thavakkal Musthafa
ത​​​വ​​​ക്ക​ൽ മു​​​സ്​​​​ത​​​ഫ​​​

സൂഫീ ശ്രേണിയിലുള്ള പാ​​ട്ടു​​ക​​ൾ തേ​​​ടി​​​പ്പി​​​ടി​​​ച്ചാ​​​ണ്​ ത​​​വ​​​ക്ക​ൽ മു​​​സ്​​​​ത​​​ഫ​​​യു​​​ടെ പാ​​​ട്ടു​​​യാ​​​ത്ര. അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം പാ​​​ട്ടു​​​ക​​​ൾ മ​​​ന​​ഃപാ​​​ഠ​​​മാ​​​ക്കി​​​, ഈ​​​ണം ന​​​ൽ​​​കി പാ​​​ടി​​​ക്കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്നു അയാ​​​ൾ. നാ​​ലു ദ​​ശ​​ക​​ത്തോ​​ള​​മെ​​ത്തി​​യ ത​​​വ​​​ക്ക​ൽ മു​​​സ്​​​​ത​​​ഫ​​​യു​​​ടെ പാ​​ട്ടുജീ​​വി​​ത​​ത്തി​​ലൂ​​ടെ...

‘‘​പ​​​ല​​​രും ന​​​മ്മ​​​ളെ മ​​​ക്കാ​​​റാ​​​ക്ക​​​ണ്​ 
തു​​​ട​​​രും ഞാ​​​നീ പോ​​​ക്ക്
പ​​​ല​​​രും ഞ​​​മ്മ​​​ളെ  പി​​​രാ​​​ന്ത​​​നാ​​​ക്ക​​​ണ്​ 
പ​​​റ​​​യും ഞാ​​​നീ ഹ​​​ഖ്’’

ഈ ​​​വ​​​രി​​​ക​​​ൾ ശ​​​ബ്​​​​ദവാ​​​ദ്യ​​​ങ്ങ​​​ളു​​​ടെ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ മ​​​ല​​​യാ​​​ളി വ്യാ​​പ​​ക​​മാ​​യി കേ​​​ട്ടു​​​തു​​​ട​​​ങ്ങി​​​യ​​​ത്​ അ​​​ടു​​​ത്തി​​​ടെ​​​യാ​​​കും. ഒ​​രുപ​​ക്ഷേ, സ​​മൂഹ ​മാ​​ധ്യ​​ങ്ങ​​ളു​​ടെ വി​​കാ​​സ​​ത്തി​​നു​ ശേ​​ഷം. അ​​തി​​നു​​മെ​​ത്ര​​യോ ​മു​​മ്പ്​ ഇ​​ത്ത​​രം പാ​​ട്ടു​​ക​​ൾ പ​​ല​​രു​​ടെ​​യും നാ​​വി​​ൻതു​​മ്പി​​ലു​​ണ്ട്. മ​​ന​​സ്സുക​​ളി​​ൽനി​​ന്ന്​ മ​​ന​​സ്സുക​​ളി​​ലേ​​ക്ക്​ ഒ​​ഴു​​കി​​യ പാ​ട്ട്. കാ​​ല​​​ത്തി​​​നും മു​േ​​​മ്പ വ​​രി​​ക​​ളി​​ൽ വെ​​ളി​​ച്ച​​മാ​​യ എ​ഴു​ത്തു​ക​ൾ, പാ​ട്ടു​കാ​ർ. പാ​​​ട്ടി​​​നെ വെ​​​റും പാ​​​ട്ടാ​​​യി കാ​​​ണാ​​​തെ കാ​​​ല​​​ത്തോ​​​ട്​ ചി​​​ല​​​ത്​ ഓ​​​ർ​​​മി​​​പ്പി​​​ച്ച​​​വ​​​ർ, അ​​വ​​ദൂതന്മാ​​ർ. മു​ക​ളി​ലെ വ​രി​ക​ളി​ൽ പ​റ​ഞ്ഞ​പോ​ലെ ക​​​ളി​​​യാ​​​ക്ക​​​ലി​​​നും പി​​​രാ​​​ന്ത​​​നാ​​​ക്ക​​​പ്പെ​​​ടു​​​​ന്ന​തി​നു​മി​ട​യി​ൽ അ​തൊ​ട്ടും ഗൗ​നി​ക്കാ​തെ ജീ​​​വി​​​ത​​​പ്പൊ​​​രു​​​ൾ പാ​​​ടി​​​യും പ​​​റ​​​ഞ്ഞും പ​​​ല വ​​​ഴി​​​യെ അ​​​വ​​​ർ ന​​​ട​​​ന്നുനീ​​​ങ്ങി, മ​​​ല​​​യാ​​​ള​​​ത്തി​​​ലെ ഗാ​​​നശാ​​​ഖ​​​യി​​​ൽ ആ ​​പേ​​​രു​​​ക​​​ൾ വേ​​​ണ്ട​​​വി​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​പ്പെടു​​​ക​​​യോ അ​​​റി​​​യ​​​പ്പെ​​​ടു​​​ക​​​യോ ഉ​​​ണ്ടാ​​​യി​​​ല്ലെ​ങ്കി​ലും! 

ഇ​​​ച്ച​​​മ​​​സ്​​​​താ​​​ൻ, കെ.​​വി. അ​​​ബൂ​​​ബ​​​ക്ക​​​ർ മാ​​​സ്​​​​റ്റ​​​ർ, എ​​​സ്.​​​കെ. അ​​​ബ്​​​​ദു​​​റ​​​സാ​​​ഖ്​ ഹാ​​​ജി, സ​​​യ്യി​​​ദ്​ ഇ​​​മ്പി​​​ച്ചി​​​ക്കോയ ത​​​ങ്ങ​​​ൾ, ക​​​ടാ​​​യി​​​ക്ക​​​ൽ ന​ല്ലാ​പ​റ​മ്പ​ൻ പു​​​ല​​​വ​​​ർ മൊ​​​യ്​​​​തീ​​​ൻ​​​കു​​​ട്ടി ഹാ​​​ജി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​വ​രി​ൽ ചി​ല​രാ​ണ്. സൂ​​​ഫി-​​​മി​​​സ്​​​​റ്റി​​​ക്​ ശൈ​​​ലി​​​യി​​​ലു​​​ള്ള വ​​​രി​​​ക​​​ളി​​ലൂ​​ടെ ഇ​​വ​​ർ ഭൗ​​​തി​​​ക​​​ത​​​യെ ആ​​​ത്മീ​​​യ ധാ​​​ര​​​ക​ളു​മാ​യി സ​​​മ​​​ന്വ​​​യി​​​പ്പി​​​ച്ചു. ചെ​​ന്നെ​​ത്തു​​ന്ന ഇ​​ട​​ങ്ങ​​ളി​​ൽ, ചെ​​റു​​കൂ​ട്ട​​ങ്ങ​​ളി​​ൽ പാ​​ട്ടു​​മാ​​യി ചു​​റ്റ​ി​ക്കറ​​ങ്ങി. വ​​രി​​ക​​ളി​​ലെ ആ​​ന്ത​​രി​​ക പ്ര​​ഭാ​​വ​​ത്തെ ഉ​​ൾക്കൊ​​ള്ളാ​​നോ പി​​ടി​​കി​​ട്ടാ​​ത്ത​​തി​​നാ​​ലോ ആ​​കാം മ​​​ല​​​യാ​​​ളിപൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​െ​​​ൻ​​​റ ആ​​​സ്വാ​​​ദ​​​ന ചു​​​റ്റു​​​വ​​​ട്ട​​​ത്ത്​ ഇ​​വ വ്യാ​​പ​​ക​​മ​​ല്ലാ​​തി​​രു​​ന്ന​​ത്. സ്വ​​​ന്തം സൃ​​​ഷ്​​​​ടി​​​ക​​​ൾ വേ​​​ണ്ട​​​വി​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ ചി​​​ല​​​ർ തു​​​നി​​​ഞ്ഞ​​തു​മി​ല്ല.

ന​​ട​​ന്നു​​നീ​​ങ്ങി​​യ വ​​ഴി​​യി​​ലെ പാ​​റ​​ക​​ളി​​ലും ചു​​വ​​രു​​ക​​ളി​​ലും വ​​ര​​ഞ്ഞി​​ട്ട ഇ​​ച്ച​​മ​​സ്​​​താ​െ​​ൻ​​റ വി​​രു​​ത്ത​​ങ്ങ​​ൾ പോ​െ​​ല (ദീ​ർ​ഘ​കാ​ലം അ​വ അ​ങ്ങ​നെ കി​ട​ന്നു) അവ ചെ​റു​വൃ​ത്ത​ങ്ങ​ളി​ൽ ഒ​തു​ങ്ങി. ഇ​ത്ത​ര​ത്തി​ൽ വേ​​റി​​ട്ട വ​​ഴി​​യി​​ൽ പാ​​​ട്ടി​​​നെ​​/എ​​ഴു​​ത്തി​​നെ സ​​മീ​​പ​ി​ച്ച​ എ​ത്ര​യോ​ പേ​രു​ണ്ട്. ഇ​​ത്ത​​രം പാ​​ട്ടു​​ക​​ൾ തേ​​​ടി​​​പ്പിടി​​​ച്ച്​ ആ ​​​വ​​​രി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ്​ ത​​​വ​​​ക്ക​ൽ മു​​​സ്​​​​ത​​​ഫ​​​യു​​​ടെ പാ​​​ട്ടു​​​യാ​​​ത്ര. വേ​​​റി​​​ട്ട ഗാ​ന​ങ്ങ​ളു​​​ടെ പാ​​​ട്ടു​​​കാ​​​ര​​​ൻ. ഒ​​​രു​​​ ല​​​ക്ഷത്തോ​​​ളം പാ​​​ട്ടു​​​ക​​​ളു​​​ടെ സൂ​​​ക്ഷി​​​പ്പു​​​കാ​​​ൻ. അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം പാ​​​ട്ടു​​​ക​​​ൾ മ​​​ന​​​ഃപാ​​​ഠ​​​മാ​​​ക്കി​​​യ​​യാൾ. അ​​​വ​​​ക്ക്​ ഈ​​​ണം ന​​​ൽ​​​കി പാ​​​ടി​​ക്കൊ​​​ണ്ടേ​​​യി​​​രി​​​ക്കു​​​ന്ന​​​യാ​​​ൾ. നാ​​ലു ദ​​ശ​​ക​​ത്തോ​​ള​​മെ​​ത്തി​​യ പാ​​ട്ടു​​ജീ​​വി​​ത​​ത്തി​​ലൂ​​ടെ മ​​​ല​​​യാ​​​ളം സൂ​​​ഫി-ഖ​​​വാ​​​ലി ഗാ​​​ന​​​ധാ​​​ര​​​യെ മു​​​സ്​​​​ത​​​ഫ മ​​​റ്റൊ​​​രു ത​​​ല​​​ത്തി​​​ലേ​​​ക്കാ​​​ണ്​ ന​​​യി​​​ച്ച​​​ത്. മ​​​ല​​​യാ​​​ള​​​ത്തി​​​ൽ സൂ​​​ഫി-ഖ​​​വാ​​​ലി ഗാ​നസ​​​ദ​​​സ്സു​​​ക​​​ൾ വെ​​​ള്ളി​​​വെ​​​ളി​​​ച്ച​​​ത്തി​​​ലേ​​​ക്ക്​ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നും എ​​​ത്ര​​​യോ മു​​​മ്പ്​ ക​ര​യും ക​ട​ലും ക​ഥ​പ​റ​യു​ന്ന ക​ട​ലു​ണ്ടി​യി​ൽനി​ന്ന്​ തു​ട​ങ്ങി​യ യാ​ത്ര.

സൂ​​​ഫി​​​യാ​​​ക്ക​​​ളു​​​ടെ കൂ​​​ടെ സ​​​ഞ്ച​​​രി​​​ച്ച പി​​​താ​​​വ്​ കെ.​​​പി. മൊ​യ്​​​​തീ​​​നി​​​ൽനി​​​ന്നാ​​​ണ്​ മു​​​സ്​​​​ത​​​ഫ​​​യി​​​ലെ പാ​​​ട്ടു​​​കാ​​​ര​​​ൻ ഉ​​​ട​​​ലെ​​​ടു​​​ക്കു​​​ന്ന​​​ത്. കെ.​​​വി. അ​​​ബൂ​​​ബ​​​ക്ക​​​ർ മാ​സ്​​റ്റ​ർ, ക​​​ടാ​​​യി​​​ക്ക​​​ൽ പു​​​ല​​​വ​​​ർ മൊ​​​യ്​​​​തീ​​​ൻ​​​കു​​​ട്ടി ഹാ​​​ജി, എ​​​സ്.​​​കെ. അ​​​ബ്​​​​ദു​റ​​​സാ​​​ഖ്​ ഹാ​​​ജി തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ സ​​​തീ​​​ർഥ്യ​​​നാ​​​യി​​​രു​​​ന്നു കെ.​​പി. മൊ​​യ്​​​തീ​​ൻ. ഒ​രു​വ​ടി​യി​ൽ ഇ​രു​ഭാ​ഗ​ത്തും ര​ണ്ട്​ കു​ട്ട​ക​ൾ. ഒ​​​രു കു​ട്ട​​​യി​​​ൽ മ​​​രു​​​ന്നു​​​ക​​​ൾ മ​​​റ്റൊ​​​ന്നി​​​ൽ ഹാ​​​ർ​​​മോ​​​ണി​​​യം. ഇൗ ​രൂ​പ​ത്തി​ൽ ക​​​ട​​​ലു​​​ണ്ടി​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്ന എ​​​സ്.​​​കെ. അ​​​ബ്​​​​ദു​​​ൽ റ​​​സാ​​​ഖി​െ​​​ൻ​​​റ ക​​​ഥ​​​യും പാ​​​ട്ടും  പി​​​താ​​​വി​​​ലൂ​​​ടെ മു​​​സ്​​​​ത​​​ഫ കേ​​​ട്ടു. ആ​​​ത്​​​​മ​യാ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​ത്താ​​​വ​​​ള​​​മാ​​​യി​​​രു​​​ന്നു അ​​​ബ്​​​​ദു​​​ൽ റാ​​​സാ​​​ഖ്​ മ​​​സ്​​​​താ​​​ന്​ ക​​​ട​​​ലു​​​ണ്ടി. അ​​​ന്ന്​ ക​​​ഴി​​​യാ​​​നു​​​ള്ള​​​ത്​ കി​​​ട്ടുംവ​​​രെ മ​​​രു​​​ന്ന്​ വി​​​ൽ​​​ക്കും. പി​​​ന്നെ മു​​​ഴു​​​വ​​​ൻ പാ​​​ട്ടാ​​​യി​​​രു​​​ന്നു. ക​​​ട​​​ൽ ക​​​ട​​​ന്ന്​ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ദോ​​​ലി​​​പാ​​​ട്ടു​​​ക​​​ളി​​​ൽ വ​​​രെ​​​യെ​​​ത്തി​യ വ​​​രി​​​ക​​​ൾ. ക​​​ട​​​ലു​​​ണ്ടി​​​യി​​​ൽ  കെ.​​​പി. മൊ​​​യ്​​​​തീ​​​നാ​​​യി​​​രു​​​ന്നു അ​​​തി​​​നു​ കൂ​​​ട്ട്. പി​​താ​​വ്​ പ​​റ​​ഞ്ഞുപ​​റ​​ഞ്ഞ്​ മു​​സ്​​​ത​​ഫ​​ക്കും അ​​ബ്​​​ദു​​റ​​സാ​​ഖ്​ പ്രി​​യ​​പ്പെ​​ട്ട​​വ​​നാ​​യി. അ​​​ബ്​​​​ദു​റ​​​സാ​​​ഖ്​ ഹാ​​​ജി​​​യു​​​ടെ പാ​​​ട്ടു​​​ക​​​ൾ തേ​ടി​പ്പിടി​ച്ച്​ പാ​ടി മു​​​സ്​​​​ത​​​ഫ​​​യും അ​ല​ഞ്ഞു.

‘ഹ​​​ഖ്​ അ​​​റി​​​വാ​​​യോ​​​ർ​​​ക്കേ​​​റ്റം ആ​​​ന​​​ന്ദ​​​മേ
ഹാ ​​​ഹൂ എ​ന്ന ഹാ​റ​​​തി​​​ൽ നീ​​​രാ​​​ടു​​​മേ
ഹ​​​ഖ്​ കാ​​​ട്ടി​​​ത​​​രും മു​​​റ​​​ബ്ബി​​​യെ തേ​​​ടു​​​മേ
ഹാ​​​ല്​ ത​​​ന്നി​​​ൽ അ​​​റി​​​ഞ്ഞി​​​ടും 
ആ ​​​നേ​​​ര​​​മേ’

എ​​ന്ന അ​​​ബ്​​​​ദു​​റ​​​സാ​​​ഖ്​ ഹാ​​​ജി​​​യു​​​ടെ വ​​രി​​ക​​ൾ മു​​സ്​​​ത​​ഫ പാ​​ടു​േ​​മ്പാ​​ൾ സ​​ത്യം അ​​റി​​യു​​ന്ന​​തി​െ​​ൻ​​റ​​യും അ​​തി​​ലൂ​​ടെ സ്വ​​യ​​മ​​റി​​യു​​ന്ന​​തി​െ​​ൻ​​റ​​യും ആ​​ന​​ന്ദം ന​​മു​​ക്കു​​ള്ളി​​ലും വി​​ട​​രും. പാ​ട്ടി​നൊ​പ്പം ന​മ്മ​ളും ആ​ത്മാ​ന്വേ​ഷ​ക​രാ​കും. 
കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​മ​​​ർ ഖ​​​യ്യാം എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സൂ​​​ഫി​​വ​​​ര്യ​​​നും ആധ്യാ​​​ത്മി​​​ക ക​​​വി​​​യും ദാ​​​ർ​​​ശ​​​നി​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന ഇ​​​ച്ച അ​​​ബ്​​​​ദു​​​ൽ ഖാ​​​ദ​​​ർ മ​​​സ്​​​​താ​​നെ മ​​​ല​​​യാ​​​ളി കേ​​​ട്ടു​​​തു​​​ട​​​ങ്ങി​​​യ​​​ത്​ മു​​​സ്​​​​ത​​​ഫ​​​യി​​​ലൂ​​​ടെ​​​യാ​​​ണ്. 37 വ​​​ർ​​​ഷം മു​​​മ്പ്​ ഇ​​​ച്ച​​​യു​​​ടെ ‘ബി​​​സ്​​​​മി​​​ല്ലാ​​​ഹി റ​​​ഹ്​​​​മാ​​​നി റ​​​ഹീ​ം ആ​​​മി​​​ന’ എ​​​ന്ന വ​​​രി​​​ക​​​ൾ ഇൗ​​​ണം ന​​​ൽ​​​കി പാ​​​ടി. അ​തു​ പി​ന്നെ പ​ല​രും ഏ​റ്റു​പാ​ടി. എ​ങ്കി​ലും ഭാ​​ഷ​​യി​​ലും പ​​ദ​​പ്ര​​യോ​​ഗ​​ങ്ങ​​ളി​​ലും അ​​ർ​​ഥ​​ത​​ല​​ങ്ങ​​ളി​​ലും വേ​​റി​​ട്ടു​​നി​​ൽ​​ക്കു​​ന്ന ഇ​​ച്ച​​യു​​ടെ വ​​രി​​ക​​ൾ ത​​നി​​മ​​യോ​​ടെ മു​​സ്​​​ത​​ഫ​​യി​​ൽനി​​ന്നുത​ന്നെ കേ​​ൾ​​ക്ക​ണം. ഇ​ൗ ​ഒ​​രൊ​​റ്റ പാ​​ട്ടു​​മ​​തി അ​​തി​​ന്​ തെ​​ളി​​വ്. 

ഒ​ര​ക്ഷ​ര​ത്തി​െ​ൻ​റ പു​ള്ളി​യും വ​ള്ളി​യും വ​ർ​ണി​ച്ച്​ കാ​ഴ്​​ച​യെ മ​ധീ​ന​യി​ലെ ഹ​രി​താ​ഭ​നി​റ​ഞ്ഞ ഒ​രു ഖ​ബ​റി​ട​ത്തി​ലേ​ക്ക്​ ന​യി​ക്കു​ന്ന ഇ​ച്ച​യു​ടെ വ​രി​ക​ൾ. 
‘ബി​​സ്​​​മി​​ല്ലാ​​ഹി റ​​ഹ്​​​മാ​​നി 
റ​​ഹീം അ​മീ​ന
ബാ​​ക്ക്​ വ​​ള്ളി​​യും പു​​ള്ളി​​യും 
കീ​​ഴ്​​മ​​ദീ​​ന’

ക​​​ല്യാണവീ​​​ടു​​​ക​​​ളി​​​ൽ വ​​​ട്ട​​​പ്പാട്ടു​​​ക​​​ളാ​​​യി വി​​​രു​​​ത്ത​​​ങ്ങ​​​ളി​​​ലൂ​​​ടെ ജ്ഞാ​​​ന​​​വി​​​രു​​​ന്നൂ​​​ട്ടി​​​യ ഇ​​​ച്ച​​​യു​​​ടെ ചി​​​ന്ത​​​ക​​​ൾ മു​​​സ​​​്​ത​​​ഫ​​​യി​​​ലൂ​​​ടെ പാ​​​ട്ടു​​​ക​​​ളാ​​​യി ഇ​ങ്ങ​നെ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക്​ പ​​​റ​​​ക്കു​​​ന്നു. വി​​​വി​​​ധ വാ​​​ല്യ​​​ങ്ങ​​​ളാ​​​യി ഇ​​​ച്ച​​​യു​​​ടെ ര​​​ച​​​ന​​​ക​​​ൾ ഇ​​​പ്പോ​​​ൾ ല​​​ഭ്യ​​​മാ​​​ണെ​​​ങ്കി​​​ലും ഇ​​​വ​​​യി​​​ലെ​​​ാന്നും ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത വ​​​രി​​​ക​​​ൾ മു​​​സ്​​​​ത​​​ഫ​​​യു​​​ടെ ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ണ്ട്, നാ​വി​ലും.
ക​​​ട​​​ലു​​​ണ്ടി​​​യി​​​ൽ ര​​​ണ്ട്​ ദ​​​ശ​​​ക​​​ത്തോ​​​ളം താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന കെ.​​​വി. അ​​​ബൂ​​​ബ​​​ക്ക​​​ർ മാ​​​സ്​​​​റ്റ​​​റെ അ​​​ഞ്ചാം വ​​​യ​​​സ്സു​​​വ​​​രെ​​​യേ മു​​​സ്​​​​ത​​​ഫ ക​​​ണ്ടു​​​ള്ളൂ.​​​ പാ​​​ട്ടു​​​ക​​​ളു​​​ടെ വി​​​ശാ​​​ല​​​മാ​​​യ അ​​​ർ​​​ഥ​​​ധ്വ​​​നി​​​ക​​​ൾ വി​​​രി​​​യു​​​ന്ന അ​​​ബൂ​​​ബ​​​ക്ക​​​ർ മാ​​​സ്​​​​റ്റ​​​റു​​​​ടെ വ​​​രി​​​ക​​​ളും പി​​​താ​​​വി​​​ൽനി​​​ന്നാ​​​ണ്​ മു​​​സ്​​​​ത​​​ഫ​​​ക്കൊ​​​പ്പം കൂ​​​ടി​​​യ​​​ത്. കെ.​​​പി. മൊ​​​യ്​​​​തീെ​​​ൻ​​​റ ഗു​​​ര​​ു​വാ​​​യി​​​രു​​​ന്നു അ​​​ബൂ​​​ബ​​​ക്കർ മാ​​​സ്​​​​റ്റ​​​റും. ഇ​​ന്ന്​ ഏ​​റ്റ​വും കൂ​​ടു​​ത​​ൽ മു​​സ്​​​ത​​ഫ പാ​​ടു​​ന്ന​​ത്​ കെ.​​​വി. അ​​​ബൂ​​​ബ​​​ക്ക​​​ർ മാ​​​സ്​​​​റ്റ​​​റു​​ടെ വ​​രി​​ക​​ളാ​​കാം. 
‘പ​​ട്ടാ​​പ്പ​​ക​​ൽ ചൂ​​ട്ടും മി​​ന്നി​​ച്ച്​
മ​​നു​​ഷ്യ​​നെ തേ​​ടി ന​​ട​​ന്നു
ഈ ​​ദു​​നി​​യാ​​വാ​​കെ ന​​ട​​ന്നു
മ​​നു​​ഷ്യ​​നെ ക​​ണ്ടി​​ല്ല പ​​ക്ഷേ, 
മ​​നു​​ഷ്യ​​നെ ക​​ണ്ടി​​ല്ല’

കെ.​​​വി​​യു​​ടെ ഈ ​​വ​​രി​​ക​​ൾ ആ​​ധു​​നി​​ക​​ത മ​​നു​​ഷ്യ​​നി​​ൽ വ​​രു​​ത്തി​​യ മാ​​റ്റ​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്ന​​തി​​നൊ​​പ്പം പ​​ച്ച​​യാ​​യ മ​​നു​​ഷ്യ​​നെ തേ​​ട​​ലും കൂ​​ടി​​യാ​​ണ​​ല്ലോ! ഈ ​​തേ​​ട​​ലു​​ക​​ൾത​​ന്നെ​​യാ​​ണ്​  ക​​​ടാ​​​യി​​​ക്ക​​​ൽ ന​​​ല്ല​ാ​​പ​​​റ​​​മ്പ​​​ൻ പു​​​ല​​​വ​​​ർ മൊ​​​യ്​​​​തീ​​​ൻ​​​കു​​​ട്ടി ഹാ​​​ജി​​​യി​​ലും മു​​സ്​​​ത​​ഫ ക​​ണ്ടെ​​ത്തു​​ന്ന​​ത്. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന്​ പാ​​​ട്ടു​​​ക​​​ൾ എ​​​ഴു​​​തി​​​യ ക​​​ടാ​​​യി​​​ക്ക​​​ൽ ന​​​ല്ല​ാ​​പ​​​റ​​​മ്പ​​​ൻ പു​​​ല​​​വ​​​ർ മൊ​​​യ്​​​​തീ​​​ൻ​​​കു​​​ട്ടി ഹാ​​​ജി​​​യു​​​ടെ അ​​​പൂ​​​ർ​​​മാ​​​യ മി​​​ക്ക പാ​​​ട്ടു​​​ക​​​ളും മു​​​സ്​​​​ത​​​ഫ​​​യു​​​ടെ ശേ​​​ഖ​​​ര​​​ത്തി​​​ലു​​​ണ്ട്. ഗു​​​ണംഗു​​​ടി മ​​​സ്​​​​താ​​​ൻ, മ​​​സ്​​​​ത്​ ബാ​​​വ, ഹം​​​സ ല​​​ബ്ബ, ഇ​​​​​ബ്രാ​​​ഹിം കു​​​ട്ടി ഷാ ​​തു​​ട​​ങ്ങി​​വ​​രു​െ​​ട വേ​റി​ട്ട വ​​രി​​ക​​ളും മു​​സ്​​​ത​​ഫ​​യി​​ൽനി​​ന്ന്​ കേ​​ൾ​​ക്കാം. പി​​​താ​​​വി​​​ൽനി​​​ന്നുകി​​​ട്ടി​​​യ പാ​​​ട്ടു​​​ക​​​ൾ തേ​​​ച്ചു​​​മി​​​നു​​​ക്കി ഈ​​​ണം ന​​​ൽ​​​കി ആ​​​ല​​​പി​​​ക്കാ​​​ൻ മു​​​സ്​​​​ത​​​ഫ​​​ക്ക്​ സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​ത്​ താ​നൂ​ർ സ​​​യ്യി​​​ദ്​ ഇ​​​മ്പി​​​ച്ചിക്കോയ​​​ ത​​​ങ്ങ​​​ളു​​​ടെ ശി​​​ഷ്യ​​​ത്വ​​​മാ​​​ണ്. പാ​​​ട്ട്​ എ​​​ഴു​​​തിക്കൊ​​​ടു​​​ത്തും പാ​​​ടി​​​ക്കേ​​​ൾ​​​പ്പി​​​ച്ചും മു​​​സ്​​​​ത​​​ഫ​​​യെ അ​​​ദ്ദേ​​​ഹം വേ​​​റി​​​ട്ട പാ​​​ട്ടു​​​കാ​​​ര​​​നാ​​​ക്കി. 
‘മ​​നു​​ഷ്യാ ഈ ​​മാ​​യം ക​​ണ്ട്​ 
മ​​യ​​ങ്ങി​​ടേ​​ണ്ടാ
മ​​രി​​ക്കു​​ന്ന​​ത്​ ഒ​​രി​​ക്ക​​ലും 
മ​​റ​​ന്നി​​ടേ​​ണ്ടാ നീ ​​മ​​റ​​ന്നി​​ടേ​​ണ്ടാ’

എ​​ന്ന സ​​​യ്യി​​​ദ്​ ഇ​​​മ്പി​​​ച്ചിക്കോ​​​യ​​​ ത​​​ങ്ങ​​​ളു​​​ടെ വ​​രി​​ക​​ൾ ഉ​ൾ​ക്കൊ​ണ്ടപോ​​ലെ​​യാ​​ണ്​ മു​​സ്​​​ത​​ഫ​​യു​​ടെ ജീ​​വി​​ത​​വും. ഒ​​രു ഹാ​​ർ​​മോ​​ണി​​യം പെ​​ട്ടി​​യു​​മാ​​യി വെ​ള്ളി​വെ​ളി​ച്ച​ങ്ങ​ൾ ഒ​ട്ടു​മി​ല്ലാ​തെ ത​നി സാ​​ധാ​​ര​​ണ​​ക്കാ​​ര​​നാ​​യി ഈ ​​ഗാ​​യ​​ക​ൻ പാ​​ടി ക​​ട​​ന്നു​​പോ​​കു​​ന്നു. കൂ​​ട്ടും അ​​ത്ത​​ര​​ക്കാ​​ർത​​ന്നെ. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി സൈ​​​നു​​​ദ്ദീ​​​ൻ പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി മു​​​സ്​​​​ത​​​ഫ​​​ക്ക്​ കൂ​​​ടെ പാ​​​ടു​​​ന്നു. പാ​​ട്ടു​​ക​​ൾ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നും ഗ​​വേ​​ഷ​​ണ​​ത്തി​​നും സു​​ഹൃ​​ത്തു​​ക്ക​​ളാ​​യി സ​​ലാ​​ഹു​​ദ്ദീ​​ൻ അ​​യ്യൂ​​ബി​​യും ജ​ഹ്​​ഫ​ർ സ​ഖാ​ഫ്​ ത​ങ്ങ​ൾ, ഫ​സ​ൽ ത​ങ്ങ​ൾ, ഷാ​ജ​ഹാ​ൻ ഒ​രു​മ​ന​യൂ​ർ എ​ന്നി​വ​ർ കൂ​​ട്ടു​​ണ്ട്. 

പ​​​തി​​​റ്റാ​​​ണ്ടു​​ക​​ളാ​​യി ഇ​​​ത്ത​​​രം പാ​​​ട്ടി​​​നാ​​​യി അ​​​ല​​​യു​​​ന്ന മു​​​സ്​​​​ത​​​ഫ അ​​​വ​​​യു​​​ടെ ക​​​​െണ്ട​​​ടു​​​പ്പി​​​ലും സൂ​​​ക്ഷി​​​പ്പി​​​ലുംകൂ​​​ടി ശ്ര​​​ദ്ധ ന​​​ൽ​​​കു​​​ന്നു. പാ​​​ട്ടു​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്​ പി​​​ന്നി​​​ൽ മു​​​സ്​​​​ത​​​ഫ​​​യു​​​ടെ ക​​​ഠി​​​ന പ്ര​​​യ​​​ത്​​​​നവുമുണ്ട്. ത​​​നി​​​ക്കി​​​ണ​​​ങ്ങി​​​യ, താ​​​ൻ പി​​​ന്തു​​​ട​​​രു​​​ന്ന​​​വ​​​രു​​​ടെ പാ​​​ട്ടു​​​ക​​​ൾ എ​​​വി​​​ടെ ഉ​​​ണ്ടെ​​​ന്ന​​​റി​​​ഞ്ഞാ​​​ലും വൈ​​​കാ​​​തെ ഇ​​​ദ്ദേ​​​ഹം അ​​​വി​​​ടെ​​​യെ​​​ത്തും. ഗാ​​യ​​ക​​നാ​​ണെ​​​ന്ന​​​റി​​​യു​​​ന്ന​​​തോ​​​ടെ പ​​​ല​​​രും എ​​​ത്തി​​​ച്ചു ന​​​ൽ​​​കി​​​യ​ പാ​​ട്ടു​​ക​​ളുമുണ്ട്. ചി​​ല​​ർ പാ​​ട്ടു ത​​രാ​​ൻ താ​​ൽ​​പ​​ര്യക്കു​​റ​​വ്​ കാ​​ണി​​ക്കു​​മെ​​ങ്കി​​ലും മു​​സ്​​​ത​​ഫ ര​​ണ്ടുവ​​രി പാ​​ടു​​ന്ന​​തോ​​ടെ അ​​വ​​ർ കീ​​ഴ​​ട​​ങ്ങും. ഇ​​ന്ന്​ അ​​പൂ​​ർ​​മാ​​യ പാ​​ട്ടു​​ക​​ൾ തേ​​ടി ഗ​​വേ​​ഷ​​ക​​രും പാ​​ട്ടു​​കാ​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും മു​​സ്​​​ത​​ഫ​​യു​​ടെ ക​​ട​​ലു​​ണ്ടി​​യി​​ലെ വീ​​ട്ടി​​ലെ​​ത്തു​​ന്നു. 

അ​​​ങ്ങ​​​നെ ക​​​ണ്ടെ​​​ടു​​​ത്ത്​ സൂ​​​ക്ഷി​​​ച്ച പാ​​​ട്ടു​​​ക​​ളി​​ലൂ​​ടെ​​യാ​​ണ്​ മു​​സ്​​​ത​​ഫ​​യു​​ടെ ജീ​​വി​​തം. ഇ​തി​ന​കം എ​ത്ര​യോ വേ​ദി​ക​ൾ പി​ന്നി​ട്ടു. ദി​വ​സം മു​ഴു​വ​നും രാ​വും പ​ക​ലും ഇ​രു​ന്നു​പാ​ടി. ദൂ​രെ അ​ജ്​​മീ​ർ വ​രെ മു​സ്​​ത​ഫ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​െ​ൻ​റ മ​ധു​ര​മെ​ത്തി. പാ​ട്ടു​മാ​യു​ള്ള ഈ ​യാ​ത്ര​യി​ൽ എ​ന്തു തി​രി​ച്ചു​കി​ട്ടു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന്​ പാ​ട്ടി​ലെ ഒ​രു വ​രി​കൊ​ണ്ട്​ മു​സ്​​ത​ഫ ഉ​ത്ത​രം ന​ൽ​കും- ‘തു​ട​രും ഞാ​നീ പോ​ക്ക്​’. ആ​ത്​​മ​സ​മ​ർ​പ്പ​ണ​ങ്ങ​ളു​ടെ യാ​​ത്ര​യി​ൽ ചി​ല​തൊ​ന്നി​നും ഉ​ത്ത​ര​മി​ല്ല​ല്ലോ!
പാ​​​ട്ടി​​​ലെ ആ​​​ത്മ​​​ജ്ഞാ​​​ന​​​ങ്ങ​​​ൾ തേ​​​ടി​​​​േപ്പാ​ക​​​ൽ മാ​​​ത്ര​​​മ​​​ല്ല, മ​​​ല​​​യാ​​​ള​​​ത്തി​​​ന്​ അ​​​പൂ​​​ർ​​​വ​​​മാ​​​യ വ​​​രി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യും ച​​​രി​​​ത്ര​​​ത്തി​​​ൽനി​​​ന്ന്​ മാ​​​യാ​​​തെ അ​​​വ നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യുംകൂ​​​ടി​​​യാ​​​ണ്​ മു​​​സ്​​​​ത​​​ഫ​​​യി​​​ലെ പാ​​​ട്ടു​​​കാ​​​ര​​​ൻ. അ​​​പ്പോ​​​ഴ​​​തൊ​​​രു ച​​​രി​​​ത്രദൗ​​​ത്യ​​​മാ​​​യി മാ​​​റു​​​ന്നു. പാ​​ട്ടെ​ന്ന​ത്​ അ​തി​െ​ൻ​റ അ​തി​രു​ക​ൾ ഭേ​ദി​ച്ച്​ പ​റ​ക്കു​ന്നു, പ​ര​ക്കു​ന്നു.

Loading...
COMMENTS