കൊന്നപ്പൂക്കളും മാമ്പഴവും; ഗാനം റിലീസായി

21:21 PM
28/06/2020
KONNAPOOKKALUM-MAMPAZHAVUM

ദേശീയ അന്തര്‍ ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച് ഏറേ ശ്രദ്ധ നേടിയ "കൊന്നപ്പൂക്കളും മാമ്പഴവും" എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി. നവാഗതനായ അഭിലാഷ് എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമായ കൊന്നപ്പൂക്കളും മാമ്പഴവുമില്‍ ഫ്ളവേഴ്സ് ടോപ് സിംഗര്‍ ഫെയിം ജെയ്ഡന്‍ ഫിലിപ്പ്, മാസ്റ്റര്‍ ശ്രീദര്‍ശ്, മാസ്റ്റര്‍ സഞ്ജയ്, മാസ്റ്റര്‍ ജേക്കബ്, മാസ്റ്റര്‍ അഹരോന്‍ സനില്‍ ബേബി അനഘ, ഹരിലാല്‍, സതീഷ് കല്ലകുളം, സൂര്യലാല്‍, ശ്യാമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വില്ലേജ് ടാക്കീസി​​െൻറ ബാനറില്‍ നീന നിര്‍മ്മിക്കുന്ന ഈ ചിത്രത്തി​​െൻറ ഛായാഗ്രഹണവും ചിത്രസംയോജനം ആദര്‍ശ് കുര്യന്‍ നിര്‍വ്വഹിക്കുന്നു. അഡ്വക്കേറ്റ് സനില്‍ മാവേലില്‍ എഴുതിയ വരികള്‍ക്ക് ഷാരൂണ്‍ സലീം ഇൗണം പകര്‍ന്ന ഗാനം  സരിഗമപ ഫെയിം ഭരത് സജികുമാര്‍ ആലപിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജേഷ് കുര്യനാട്, മേക്കപ്പ്-ജോണ്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍-അച്ചു ബാബു, അസിസ്റ്റൻറ്​ ഡയറക്ടര്‍-ജിബിന്‍ എസ് ജോബ്, സൗണ്ട്-ഗണേശ് മാരാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിഷ്ണു സുകുമാരന്‍, വിതരണം- വില്ലേജ് ടാക്കീസ് റിലീസ്‌. കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ഉടന്‍ ഉണ്ടാവും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Loading...
COMMENTS