You are here

ഒട്ടനവധി അവസരങ്ങളുമായി മോണ്ടിസോറി/ പ്രിപ്രൈമറി ടീച്ചർ ട്രെയിനിങ്, വീട്ടിലിരുന്ന് പഠിക്കാം

16:38 PM
16/06/2020

ഒരു കുട്ടി അവന്‍റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്തത് അറിവിന്റെ ലോകത്തിലേക്കു ആദ്യമെത്തിക്കുന്നവരെയാണ്. പ്രഥമ പൂർവ്വ (Pre primary) അധ്യാപകരുടെ പ്രസക്തി ഇവിടെയാണ്. ഒരു കുട്ടിയുടെ മനസ്സിലിടം നേടുകയെന്നത് ചെറിയ കാര്യമല്ല. തലമുറകളുടെ മനസിൽ ഇടം നേടാനായ അധ്യാപകന് /അധ്യാപികയ്ക് ലഭിക്കുന്ന ജന്മസാഫല്യം എത്ര  വലുതാണ് എന്ന് ചിന്തിച്ചു നോക്കു. പല വിദേശരാജ്യങ്ങളിലും പ്രഥമ പൂർവ അധ്യാപകർക്ക് വലിയ സ്ഥാനമാണ് നല്കിയിട്ടുള്ളത്. സർവകലാശാല അധ്യാപകർക്ക് നല്കുന്നതിനേക്കാൾ ശമ്പളവും മാന്യതയും പ്രഥമ പൂർവ അധ്യാപകർക്ക് നല്കുന്നു. ഒരു രാഷ്ട്രത്തിന്‍റെ ഭാവി മികവുറ്റ കുട്ടികളിലാണ് എന്ന് അവർ തിരിച്ചറിയുന്നു. കുട്ടികളെ മികവിന്‍റെ പാതയിൽ  നയിച്ച് ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുന്ന രാഷ്‌ട്രത്തിന്‍റെ  സമ്പത്താണ് പ്രഥമ പൂർവ്വ അധ്യാപകർ. 

പ്രീപ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കാൻ നിങ്ങൾക്ക്  ഇഷ്ടമാണോ?
ഓൺലൈൻ  ആയി മോണ്ടിസോറി / പ്രീ പ്രൈമറി ടീച്ചർ ട്രെയിനിങ് നേടാൻ  യുടെക് ടീച്ചർ ട്രെയിനിംഗ് അക്കാദമി അവസരമൊരുക്കുന്നു . ആറു മാസത്തെയും ഒരു വർഷത്തെയും രണ്ടു വർഷത്തെയും ഇന്‍റർനാഷനൽ സെർട്ടിഫൈഡ് കോഴ്സുകൾ പഠിക്കാൻ താൽപര്യമുള്ളവർക്ക് 
ഇപ്പോൾ അഡ്മിഷന് എടുക്കാം . പ്രീപ്രൈമറി നഴ്സറി ടീച്ചർ  ട്രെയിനിങ് കോഴ്സുകളും ഓൺലൈൻ  ആയി പഠിക്കാൻ ഇപ്പോൾ  അവസരമുണ്ട്.

എന്താണ് മോണ്ടിസോറി
ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ചു ഏറെ ആസ്വാദ്യകരമായ രീതിയിൽ പഠനം സാധ്യമാക്കുന്ന ശാസ്ത്രീയമായ  പഠനരീതിയാണ് മോണ്ടിസോറി. കുട്ടികളുടെ വിദ്യാഭ്യാസം എപ്രകാരമാകണം എന്നതിനെ അടിസ്ഥാനപെടുത്തി പരിഷ്കൃതമായ രീതിയിലും ശൈലിയിലും ആവിഷ്കരിച്ച വിദ്യാഭ്യാസ രീതിയാണിത്. ഇറ്റാലിയൻ  ഡോക്ടറും വിദ്യാഭ്യാസ വിദഗ്ധയുമായിരുന്ന മരിയ മോണ്ടിസോറി ആണ് ഉപജ്ഞാതാവ്. വിജ്ഞാനസമ്പാദനത്തിന്‍റെയും ജീവിത സൗഖ്യത്തിന്‍റെയും അടിസ്ഥാനം സംവേദനക്ഷമതയാണ് എന്നും അതിനാൽ പഞ്ചേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ചു. അവയുടെ പ്രവർത്തന ക്ഷമത വർധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി അഭിപ്രായപ്പെടുന്നു.

ഇതിനു സഹായകമായ പ്രത്യേക പഠനോപകരണങ്ങളും അവർ  നിർമ്മിച്ചിട്ടുണ്ട്. കണ്ടും കേട്ടും തൊട്ടും അനുഭവിച്ചും അറിവ് നേടാൻ ഈ രീതി അവസരമൊരുക്കുന്നു. മോണ്ടിസോറി ട്രെയിനിങ് പാസ്സായവർക്ക്  മാത്രമേ ഇത്തരം സ്കൂളുകളിൽ  അധ്യാപകരായി നിയമനം ലഭിക്കുകയുള്ളൂ.

അവസരങ്ങൾ 
മോണ്ടിസോറി കോഴ്സ് പാസായവർക്ക്  മോണ്ടിസോറി സ്കൂളുകൾക്ക്  പുറമെ മറ്റനേകം പ്രീപ്രൈമറി മേഖലകളിൽ തൊഴിൽ അവസരം ലഭ്യമാണ്. കേരളത്തിൽ ഇന്ന് ഭൂരിപക്ഷം പ്രീപ്രൈമറി പ്ലേസ്കൂളുകളിലും മോണ്ടിസോറി പാഠ്യ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന വിദ്യാഭ്യസ യോഗ്യതയും മോണ്ടിസോറി ട്രെയിനിങ്ങും നേടിയിട്ടുള്ളവർക്ക്   പ്രീപ്രൈമറി കരിക്കുലം ഡെവലപ്പർ  കോഴ്സ് കോർഡിനേറ്റർ, കൺസൾട്ടന്റ്  പ്രിൻസിപ്പൽ എന്നീ തസ്തികകളിൽ  നിയമനം ലഭിക്കുന്നുണ്ട്. സ്വന്തമായൊരു പ്രീപ്രൈമറി നഴ്സറി സ്‌കൂൾ നടത്തുവാൻ  വേണ്ട ആത്മവിശ്വാസവും പരിശീലനവും ഈ കോഴ്സിലൂടെ ലഭ്യമാകുന്നു അതുകൊണ്ടു തന്നെ മികച്ച സ്ഥാപനങ്ങളില് പഠിച്ച മോണ്ടിസോറി അധ്യാപകർക്കു അവസരങ്ങൾ  ധാരാളമാണ്. സ്വന്തം കുഞ്ഞുങ്ങളെ മിടുമിടുക്കരായി വളര്ത്തുവാൻ ആഗ്രഹിക്കുന്ന വീട്ടമ്മമാർക്കും  ഈ കോഴ്സ് പ്രയോജനകരമായിരിക്കും. 

പതിനായിരത്തിലധികം ഒഴിവുകളാണു ഇന്ന് മോണ്ടിസോറി അധ്യാപകർക്കുള്ളത്. പ്രീപ്രൈമറി, നഴ്സറി ടീച്ചർ  ട്രെയിനിംഗ് എന്നിവയും തൊഴില് സാധ്യതയുള്ള കോഴ്സുകളാണ്.

U-Tek Teacher Training Academy
Web : teachertraining.utek.in  PH : 7594972885


     

Loading...
COMMENTS