You are here

ആപ്പ്​ നിരോധനം ‘ആപ്പാകുന്നത്​’ ആർക്ക്? ​ മോദിയുടെ ‘സർജിക്കൽ സ്​ട്രൈക്ക്’​ ചൈനയെ പാഠം പഠിപ്പിക്കുമൊ​?

ടിക്​ടോക്​ ഉൾപ്പടെയുള്ള 59 ചൈനീസ്​ ആപ്പുകൾ രാജ്യത്ത്​ നിരോധിക്കപ്പെട്ടിരിക്കുകയാണ്​. എന്താണീ നിരോധനത്തി​​​​െൻറ അനന്തിരഫലം. ആപ്പ്​ നിരോധനംകൊണ്ട്​ ചൈനയെ തളർത്താൻ നമ്മുക്കാവുമൊ? അത്​ പരിശോധിക്കണമെങ്കിൽ ചൈനയെന്ന വ്യാപാര ഭീമ​​​​െൻറ ലോകത്തുടനീളമുള്ള നീരാളിക്കൈകളെകുറിച്ച്​ അറിയണം.

ലോക വിപണിയിൽ വ്യാജവും നിലവാരം കുറഞ്ഞതുമായ ഉൽപ്പന്നങ്ങളുടെ പെരുമഴക്കാലം തീർക്കുന്ന ചൈനീസ്​ അധോലോകങ്ങളെ പരിചയപ്പെടണം. തീർച്ചയായും ടിക്​ടോക്​ ചൈനവുടെ പ്രധാന​െപ്പ​െട്ടാരു അധിനിവേശ ഉപകരണമാണ്​. ടിക്​ടോക്കി​​​​െൻറ ഉടമസ്​ഥരായ ബൈറ്റെ ഡാൻസി​​​​െൻറ 2020 മെയ്​ വരെയുള്ള ആകെ വരുമാനം 100 ബില്യൻ ഡോളറിന്​ പുറത്താണ്​. ചൈന കഴിഞ്ഞാൽ ടിക്​ടോക്കി​​​​െൻറ ഏറ്റവുംവലിയ വിപണി ഇന്ത്യയാണ്​.

10 കോടി സജീവ ഉപഭോക്​താക്കളാണ്​ ടിക്​ ടോക്കിന്​ ഇന്ത്യയിലുള്ളത്​. ഒരു ദിവസം 3.7കോടി രൂപയാണ്​ ബൈറ്റെ ഡാൻസ്​ ഇന്ത്യയിൽ നിന്ന്​ വാരുന്നത്​. നിരോധിക്കപ്പെട്ട 59 ആപ്പുകളിലുംകൂടി 50 കോടി ഉപഭോക്​താക്കൾ ഇന്ത്യയിലുണ്ട്​. ഇവരും ധാരാളം ഇന്ത്യൻ രൂപ ചൈനയിലേക്ക്​ കടത്തുന്നുണ്ട്​. പക്ഷെ സൂക്ഷ്​മമായി പരിശോധിച്ചാൽ ഇത്​ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന്​ കാണാൻ കഴിയും. 

ചൈനയുടെ സ്വന്തം പേ.ടി.എം


രാജ്യത്തി​​​​െൻറ പ്രധാനമന്ത്രിയുടെ ചിത്രം ആദ്യമായി തങ്ങളുടെ പരസ്യത്തിന്​ ഉപയോഗിച്ച ഇന്ത്യൻ കമ്പനിയാണ്​ പേ.ടി.എം. നോട്ട്​ നിരോധിച്ചപ്പോൾ മോദിയെ അഭിനന്ദിച്ചുകൊണ്ട്​ രാജ്യത്തെ എല്ലാ പ്രമുഖ പത്രങ്ങളിലും അവർ പരസ്യം നൽകിയിരുന്നു. ഇതേ പേ.ടി.എമ്മിൽ ചൈനീസ്​ ഒാൺലൈൻ വ്യാപാര ഭീമനായ ആലിബാബ നിക്ഷേപിച്ചിരിക്കുന്നത്​ 400 മില്യൺ ഡോളറാണ്​.

സ്​നാപ്​ ഡീൽ കഴിഞ്ഞാൽ രാജ്യത്ത്​ ഏറ്റവുംകൂടുതൽ ചൈനീസ്​ നിക്ഷേപം സ്വീകരിച്ചിരിക്കുന്നതും ഇതേ പേ.ടി.എമ്മാണ്​. പരസ്യമായ ബി.ജെ.പി അനുകൂല നിലപാടുള്ളവരാണ്​ പെ.ടി.എം എന്നതും ശ്രദ്ധേയമാണ്​. ബിഗ്​ ബാസ്​കറ്റ്​ (250 മില്യൺ), ​േപ.ടി.എം മാൾ (150 മില്യൺ), സ്​നാപ്​ഡീൽ (700 മില്യൺ), ബൈജൂസ്​ (50 മില്യൺ), ഫ്ലിപ്​ കാർട്ട്​ (300മില്യൺ), ഒാല (500 മില്യൺ), സ്വിഗ്ഗി (500 മില്യൺ), ഡ്രീം 11 (150 മില്യൺ), സൊമാറ്റൊ (200 മില്യൺ), ഹൈക്ക്​ മെസ്സഞ്ചർ (150 മില്യൺ) എന്നീ ഇന്ത്യൻ കമ്പനികളെല്ലാം ചൈനീസ്​ നിക്ഷേപം വൻതോതിൽ പറ്റിയവരാണ്​. ഇവർ ഇന്ത്യയിൽ നിന്ന്​ വാരുന്ന പണം തടയാൻ മോദി സർക്കാരിന്​ എന്താണ്​ ​െചയ്യാനാവുക.

ഇതോട്​ ചേർത്ത്​ വായിക്കേണ്ടതാണ്​ രാഹുൽ ഗാന്ധി​ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ഒരു സ്​ഥിതിവിവരക്കണക്ക്​. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് ഇന്ത്യയിൽ ​ചൈനീസ്​ നിക്ഷേപം കുതിച്ചുയർന്നതെന്നാണ്​ കണക്കുകൾ പറയുന്നത്​. ഇൗ കാലയളവിൽ ഇന്ത്യയിലെ മിക്ക സംസ്​ഥാനങ്ങളിലും ചൈനീസ്​ കമ്പനികളുടെ ഫാക്​ടറികൾവന്നു. 2015വരെ ഇൻഫ്രാസ്​ട്രച്ചറിൽ മാത്രം ഒതുങ്ങിയിരുന്ന ചൈനീസ്​ നിക്ഷേപം 2019 ആയപ്പോഴേക്കും ഒാ​േട്ടാമൊബൈൽ, എനർജി, റിയൽ എസ്​റ്റേറ്റ്​ എന്നിങ്ങനെ വിപുലമായിക്കൊണ്ടിരുന്നു.  

ചൈനയുടെ സ്​മാർട്ട്​ കച്ചവടം

ഇന്ത്യൻ സ്​മാർട്ട്​ ഫോൺ വിപണിയുടെ 66 ശതമാനവും കൈയടക്കിയിരിക്കുന്നത്​ ചൈനീസ്​ കമ്പനികളാണ്​. ഷിയോമി, വിവോ, ഒാപ്പോ തുടങ്ങിയവയെല്ലാം ഗ്രാമീണ ഇന്ത്യയിൽപ്പോലും പരിചിതവും പ്രിയങ്കരവുമാണ്​. ഇന്ത്യയിലെ പല കമ്പനികളും ചൈനീസാണൊ ഇന്ത്യനാണൊ എന്നൊന്നും അറിയാൻ പറ്റാത്തതരം സങ്കീർണ്ണമായ ഘടനയുള്ളവയാണ്​.

 

ഉദ: ആലിബാബ പല നിക്ഷേപങ്ങളും നടത്തിയിരിക്കുന്നത്​ ആലിബാബ സിംഗപ്പൂർ ഹോൾഡിങ്ങ്​ പ്രൈവറ്റ്​ ലിമിറ്റഡായാണ്​​. ഇവർ ഇന്ത്യൻ സർക്കാരി​​​​െൻറ കണക്കിൽ ചൈനീസ്​ കമ്പനിയല്ല. കോടികളുടെ കമ്പ്യുട്ടർ ഭാഗങ്ങൾ, വാഹന ഉൽപ്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്​ട്രോണിക്​ സാധനങ്ങൾ തുടങ്ങി ചൈനീസ്​ നീരാളിപ്പിടിത്തം എത്താത്ത ഒരു മേഖലയും ലോകത്തില്ല.

സാ​േങ്കതിക വിദ്യ മേഖലയിലെ ഇന്ത്യയിലെ സ്​റ്റാർട്ടപ്പുകളിൽ മാത്രം 400കോടി ഡേളറി​​​​െൻറ ചൈനീസ്​ നിക്ഷേപമുണ്ട്​. ഇന്ത്യയിൽ അടുത്ത കാലത്ത്​ ഉയർന്നുവന്ന 30 ടെക്​ സ്​റ്റാർട്ടപ്പുകളിൽ 18 എണ്ണത്തിലും ​വൻതോതിൽ ചൈനീസ്​ നിക്ഷേപമുണ്ട്​. രസകരമായ കാര്യം മേക്​ ഇൻ ഇന്ത്യ കാമ്പയിന്​ ശേഷമാണ്​ ചൈനീസ്​ നിക്ഷേപം ഇന്ത്യയിൽ ഇത്രയധികം കൂടിയതെന്നതാണ്​.

Loading...
COMMENTS