വൈറലായി ബെൻസേമയുടെ ബാക്ക്​ ഹീൽ അസിസ്​റ്റ്​

13:13 PM
29/06/2020
ബെൻസേമ അസിസ്​റ്റ്​ നൽകുന്നു

മഡ്രിഡ്​: എസ്​പാനിയോളിനെതിരെ ഒരു ഗോളിൽ റയൽ മഡ്രിഡ്​ ജയിച്ച മത്സരത്തിൽ ഗോളടിച്ച കസമിറോയേക്കാൾ കൈയ്യടി ലഭിച്ചത്​ മറ്റൊരാൾക്കായിരുന്നു. പത്തു വർഷത്തോളം റയൽ മഡ്രിഡി​​​െൻറ മുൻ നിര താരമായി തുടരുന്ന കരീം ബെൻസേമയുടെ അസിസ്​റ്റിനാണ്​​ ഫുട്​ബാൾ ലോകത്തി​​​െൻറ​ പ്രശംസ ലഭിച്ചത്​. ആദ്യ പകുതിക്ക്​ തൊട്ടു മ​ുന്നെ ബ്രസീലിയൻ താരം കസെമിറോക്ക്​ വലകുലുക്കാൻ അവസരമൊരുക്കിയത്​ ബെൻസേമയാണ്​. പെനാൽറ്റി ബോക്​സിൽ പന്തു വരുതിയിലാക്കിയ താരം, പിന്നാലെ ​പ്രതിരോധിച്ച എസ്​പാനിയോളി​​​െൻറ വിങ്​ ബാക്ക്​ വിക്​ടർ ഗോമസി​​​െൻറ കാലിനിടയിലൂടെ ബാക്ക്​ ഹീൽ പാസ്​ നൽകിയത്​ അപ്രതീക്ഷിതമായിരുന്നു. മുന്ന​ിലേക്ക്​ ഓടിയെത്തിയ കസെമിറോ, മാർക്ക്​ ചെയ്​ത പ്രതിരോധ താരത്തിന്​ പിടികൊടുക്കാതെ അനായാസം പന്ത്​ വലയിലാക്കി. 

ഫ്രഞ്ച്​ താരത്തി​​​െൻറ അസിസ്​റ്റ്​ നിമിഷ നേരം കൊണ്ട്​ ട്വിറ്ററിൽ തരങ്കമായി. റയൽ മഡ്രിഡ്രിനായി 387 മത്സരങ്ങൾ കളിച്ചിരുന്ന മിഡ്​ഫീൽഡർ ജോസ്​ മരിയ ഗുട്ടി പത്തു വർഷങ്ങൾക്കു മുമ്പ്​ നൽകിയ ബാക്​ ഹീൽ അസിസ്​റ്റിനോടാണ്​ റയൽ ആരാധകർ ഇതി​നെ താരതമ്യപ്പെടുത്തിയിരിക്കുന്നത്​. അന്ന്​ ഗുട്ടിയുടെ ബാക്ക്​ ഹീൽ അസിസ്​റ്റ്​ സ്വീകരിച്ച്​ അനായാസ ഗോളാക്കി മാറ്റിയത്​ ബെൻസേമയായിരുന്നുവെന്നത്​ ചരിത്രത്തി​​​െൻറ മനോഹര നിമിഷമായി.

എസ്​പാനിയോളിനെതിരെ ബെൻസേമ തന്നെയായിരുന്നു കളിയിലെ താരം. മത്സരത്തിനു ശേഷം ഇരുതാരങ്ങളും പരസ്​പരം പ്രശംസിച്ചു. പാസിനേക്കാൾ മികച്ചത്​ കസമിറോയുടെ ഗോളായിരുന്നുവെന്നാണ്​ ബെൻസേമ പ്രതികരിച്ചത്​. ‘അത്തരം പാസുകൾ ഫുട്​ബാളിൽ സാധാരണയാണ്​. കസമി​റോ എ​​​െൻറ പിന്നിൽ വരുന്നത്​ ഞാൻ മനസിലാക്കിയിരുന്നു’’-ഫ്രഞ്ച്​ താരം പറഞ്ഞു. ‘‘ ഞങ്ങൾ മറ്റൊരു ഫൈനൽ കൂടി ജയിച്ചിരിക്കുന്നു. എ​​​െൻറ ഗോളിനേക്കാൾ സംസാരിക്കേണ്ടത്​ ബെൻസേമയുടെ അസിസ്​റ്റാണ്​. ഒരു ഗോൾ കീപ്പറില്ലാതെ പോസ്​റ്റിലേക്ക്​ നിറയൊഴിക്കാൻ അവസരമുണ്ടാക്കി തന്നത്​ അവനാണ്​’’ കസമിറോ മത്സര​ ശേഷം പറഞ്ഞു.

വലൻസിയക്കെതിരെയും ബെൻസേമ നേടിയ ടൂ ടച്ച് ​വണ്ടർ ​േഗാൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ലാലിഗയിൽ മെസ്സിക്കു പിറകിൽ രണ്ടാമനായി ബെൻസേമ ഗോൾ സ്​കോറർ പട്ടികയിലുണ്ട്​. 

Loading...
COMMENTS