ഡോണ്ട്​ വറീ... ബാൻ ചെയ്​ത ചൈനീസ്​ ആപ്പുകൾക്ക്​ പകരക്കാരുണ്ട്​

ടിക്​ടോക്​, ഷെയറിറ്റ്​, യുസി ബ്രൗസർ, മി വിഡിയോകോൾ, ഹെലോ, ക്​സെൻഡർ തുടങ്ങി ഇന്ത്യക്കാർ പല ആവശ്യങ്ങൾക്കായി സ്ഥിരമായി ഉപയോഗിക്കുന്ന ചില ആപ്പുകൾ അടക്കം 59 ചൈനീസ്​ ആപ്പുകളാണ്​ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നത്​. ഇൗ സാഹചര്യത്തിൽ ഇത്തരം ആപ്പുകൾക്ക്​ ഒാരോ പകരക്കാരെ കണ്ടെത്തിയാലോ...?

ടിക്​ടോക്​ - ഇൻസ്റ്റഗ്രാം-യൂട്യൂബ്​

ഇന്ത്യയിൽ ചുരുങ്ങിയ കാലം കൊണ്ട്​ ഏറ്റവും പ്രചാരം ലഭിച്ച ഷോർട്ട്​ വിഡിയോ ഷെയറിങ്​ ആപാണ് ടിക്​ടോക്​​. വളർച്ചയിൽ ഫേസ്​ബുക്കിനെയും മറികടന്ന്​ മുന്നേറവേയാണ്​ ടിക്​ടോകി​​​െൻറ പതനം. ടിക്​ടോകിന്​ ഒരു പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടാണ്​. കാരണം, ടിക്​ടോക്​ നൽകുന്നയത്രയും വിഡിയോ ഫിൽട്ടറുകൾ നിലവിൽ മറ്റാർക്കും നൽകാൻ കഴിഞ്ഞിട്ടില്ല. സമീപകാലത്ത്​ റോപോസോ, മിത്രോം, ചിങ്കാരി തുടങ്ങിയ ടിക്​ടോക്​ മോഡൽ ആപ്പുകൾ രാജ്യത്ത്​ പ്രചാരത്തിലുണ്ടെങ്കിലും ഇവയെല്ലാം ഇപ്പോഴും ശൈശവ ദശയിലാണ്​.

എന്നാൽ തൽക്കാലത്തേക്ക്​ ഫേസ്​ബുക്കി​​​െൻറ പ്രശസ്​ത ഫോ​േട്ടാ ഷെയറിങ്​ ആപ്പായ ഇൻസ്റ്റഗ്രാമിലേക്ക്​ ചേക്കേറാം. ഇൻസ്റ്റയിലുള്ള​ സ്റ്റാറ്റസ്​ വിഡിയോ സംവിധാനത്തിൽ അത്യാവശ്യം ടിക്​ടോക്​ മോഡൽ വിഡിയോ ഫിൽട്ടറുകളും ലഭ്യമാണ്​. ടിക്​ടോകിലുള്ള പലർക്കും ഇൻസ്റ്റയിൽ നേരത്തെ തന്നെ അക്കൗണ്ടുമുണ്ട്​. ഇൻസ്റ്റഗ്രാം അവതരിപ്പിച്ച ​െഎ.ജി ടിവി എന്ന പ്രത്യേക ആപ്പുവഴി മിനിറ്റുകൾ നീണ്ട വിഡിയോകൾ പോസ്റ്റ്​ ചെയ്യാനും കഴിയും.

യൂട്യൂബും ഒരു  15 സെക്കൻറുകൾ ഉള്ള വിഡിയോ ഷെയറിങ്​ ആപ്പ്​ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്ന്​ നേരത്തെ വാർത്തകൾ വന്നിരുന്നു. അത്​ വരികയാണെങ്കിൽ ഒരുപക്ഷേ ടിക്​ടോകിന്​ യഥാർഥ പകരക്കാരൻ അതായേക്കാം.

ഷെയറിറ്റും ക്​സെൻഡറും - ഗൂഗ്​ൾ ഫയൽസ്​ ഗോ

സിനിമയടക്കമുള്ള വലിയ സൈസുള്ള ഫയലുകൾ അടക്കം ഫോണിൽ നിന്ന്​ മറ്റൊരു ഫോണിലേക്ക്​ ട്രാൻസ്​ഫർ ചെയ്യാൻ ഇന്ത്യക്കാർ ഏറ്റവും അധികം ഉപയോഗിച്ചുകൊണ്ടിരുന്ന ആപ്പുകളാണ്​ ഷെയറിറ്റും ക്​സെൻഡറും. ഇവരണ്ടും സജീവമായ സമയത്ത്​ തന്നെ ഇതുപോലുള്ള ആപ്പുകൾ പ്ലേസ്​റ്റോറിൽ വന്നിരുന്നുവെങ്കിലും ജനപ്രീതി നേടാൻ സാധിച്ചിരുന്നില്ല.

ഷെയറിറ്റ്​ എന്ന ആപ്പായിരുന്നു ആൻഡ്രോയ്​ഡ്​ ടു ​െഎഫോൺ ഫയൽട്രാൻസ്​ഫറിങ്ങിന്​ ഏറെ ഉപകാരപ്പെട്ടുകൊണ്ടിരുന്നത്​. ഷെയറിറ്റിനും ക്​സെൻഡറിനും ഏറ്റവും മികച്ച പകരക്കാരൻ ഗൂഗ്​ളി​​​െൻറ തന്നെ ഫയൽസ്​ ഗോ എന്ന ആപ്പാണ്​. പരസ്യങ്ങളില്ല എന്ന ഗുണത്തിന്​ പുറമേ, ഫോണിലെ ജങ്ക്​ ഫയലുകൾ ഡിലീറ്റ്​ ചെയ്യാനും ഫോൺ മെമ്മറി ക്ലീൻ ചെയ്യാനുമൊക്കെ ഇതിൽ സംവിധാനമുണ്ട്​.

യുസി ബ്രൗസർ - ഗൂഗ്​ൾ ക്രോം, ബ്രെയ്​വ്​ ബ്രൗസർ

ഇന്ത്യയിൽ ഏറെ ജനപ്രീതിയുള്ള ബ്രൗസറാണ്​ യുസി ബ്രൗസർ. ഇന്ത്യക്കാർ കൂടുതൽ ഉപയോഗിക്കുന്ന ബ്രൗസർ ഗൂഗ്​ളി​​​െൻറ ക്രോം ആണ്​. കാരണം, എല്ലാ സ്​മാർട്ട്​ഫോൺ നിർമാതാക്കളും ക്രോം പ്രീ ഇൻസ്ററാൾഡ്​ ആയി നൽകാറുണ്ട്​. അതുകൊണ്ട്​ തന്നെ ഏറ്റവും എളുപ്പം കണ്ടെത്താവുന്ന യുസി ബ്രൗസറി​​​െൻറ പകരക്കാരൻ അവരവരുടെ ഫോണുകളിലുള്ള ക്രോം ബ്രൗസർ തന്നെയാണ്​. 

ഗൂഗ്​ളിന്​ ഡാറ്റ നൽകാൻ മടിയുള്ളവർക്ക്​, അതീവ സുരക്ഷ പ്രധാനം ചെയ്യുന്ന ബ്രെയ്​വ്​ എന്ന ബ്രൗസറും പരീക്ഷിക്കാം​. മോസില്ല ഫയർഫോക്​സാണ്​ മറ്റൊരു മികച്ച പകരക്കാരൻ. മൈക്രോസോഫ്​റ്റി​​​െൻറ എഡ്​ജ്​ ബ്രൗസറും മികച്ച ഫീച്ചറുകളുമായി മത്സര രംഗത്തുണ്ട്​.

കാം സ്​കാനർ - മൈക്രോസോഫ്​റ്റ്​ ലെൻസ്​, അഡോബ്​ സ്​കാൻ

പ്ലേസ്​റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ്​ ചെയ്യപ്പെട്ട സ്​കാനർ ആപ്പാണിത്​. ഡോക്യുമ​െൻറുകൾ സ്​കാൻ ചെയ്​ത്​ മികച്ച പ്രിൻറഡ്​ കോപികളായി സൂക്ഷിക്കാനുള്ള സംവിധാനവും യൂസർ ഫ്രൻറ്​ലി ആയ യൂസർ ഇൻറർഫേസുമാണ്​​ ഇൗ ആപ്പിന്​ ഇന്ത്യയിൽ ജനപ്രീതി സമ്മാനിച്ചത്​. 

ഇതി​​​െൻറ ചുവടുപിടിച്ച്​ അവതരിപ്പിച്ച മൈക്രോസോഫ്ററി​​​െൻറ ലെൻസ്​ എന്ന ആപ്പും അഡോബി​​​െൻറ സ്​കാനുമാണ്​ പകരക്കാരായ ആപ്പുകൾ. ഇതിൽ തന്നെ ലെൻസ്​ എന്ന ആപ്പ്​ മികച്ച ഒാപ്​ഷൻ എന്ന്​ പറയാം.

ഷെയ്​ൻ - മിന്ത്ര

ഇന്ത്യയിലെ സ്​ത്രീകളുടെ ഇഷ്​ടപ്പെട്ട ഫാഷൻ സ്​റ്റോറുകളിൽ ഒന്നായിരുന്നു ഇൗ ചൈനീസ്​ ആപ്ലിക്കേഷൻ. മികച്ച വിലക്കുറവിൽ ട്ര​െൻറിയായ വസ്​ത്രങ്ങൾ ആപ്പിലൂടെ തെരഞ്ഞെടുക്കാമായിരുന്നു. ഇന്ത്യയിലെ നിലവിലെ വലിയ ഫാഷൻ റീടെയിലറായ മിന്ത്രയാണ്​ ഷെയ്​ൻ എന്ന ആപ്പിന്​ പകരക്കാരനായി പറയാവുന്നത്​.

മി കമ്യൂണിറ്റി - ​മി കമ്യൂണിറ്റി വെബ്​ സൈറ്റ്​

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫോൺ വിൽക്കുന്ന കമ്പനിയാണ് ചൈനീസ്​ സ്​മാർട്ട്​ഫോൺ നിർമാതാക്കളായ ഷവോമി​. ഷവോമിയുടെ യൂസർ ഇൻറർഫേസായ എം.​െഎ.യു.​െഎയുടെ വിശേഷങ്ങൾക്കും മറ്റ്​ വാർത്തകൾ ലഭിക്കാനും ഫോണുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും ഉപയോക്​താക്കൾ കൂടുതൽ ആശ്രയിച്ചുകൊണ്ടിരുന്ന ആപ്പായിരുന്നു മി കമ്യൂണിറ്റി. ഇൗ ആപ്പിന്​ ഒരു പകരക്കാരനെ ലഭിക്കുക കഷ്​ടമാണെങ്കിലും മി കമ്യണിറ്റി എന്ന വെബ്​സൈറ്റ്​ ഉപയോഗിക്കലാണ്​​ ഏക പോംവഴി.

ക്ലബ്​ ഫാക്​ടറി - ഫ്ലിപ്​കാർട്ട്​, ആമസോൺ

ഫ്ലിപ്​കാർട്ട്​, ആമസോൺ പോലുള്ള ഒാൺലൈൻ ഷോപ്പിങ്​ പ്ലാറ്റ്​ഫോമാണ്​ ക്ലബ്​ ഫാക്​ടറി. പലപ്പോഴും താരതമ്യേന കുറഞ്ഞ വില നൽകുന്നതിനാൽ ചൈനീസ്​ ആപ്പായ ക്ലബ്​ ഫാക്​ടറിക്ക്​ ഇന്ത്യയിൽ നല്ല ജനപ്രീതിയാണ്​. ഇനി ആമസോണിനെയും ഫ്ലിപ്​കാർട്ടിനെയും ടാറ്റയുടെ ക്ലിക്കിനെയുമൊക്കെ ഇന്ത്യക്കാർ പൂർണ്ണമായി ആശ്രയിക്കേണ്ടിവരും.

വിവാ വീഡിയോ -കൈൻ മാസ്റ്റർ, പവർ ഡയറക്​ടർ

വിഡിയോ എഡിറ്റിങ്ങിന്​ പേരുകേട്ട ആപ്പായിരുന്നു വിവാ വീഡിയോ. മികച്ച ഫിൽറ്ററുകളും വിഡിയോ-സൗണ്ട്​ എഫക്​ടുകളുമുള്ള ഇ ആപ്പിനും രാജ്യത്ത്​ വലിയ ​ജനപ്രീതിയായിരുന്നു. കൈൻ മാസ്റ്റർ, പവർ ഡയറക്​ടർ എന്നീ ആപ്പുകൾ വിവാ വിഡിയോക്ക്​ പകരക്കാരായി ഉപയോഗിക്കാവുന്നതാണ്​. 

പാരലൽ സ്​പേസ്​ - ക്ലോൺ ആപ്പ്​

ഒരേസമയം ഒരു ഫോണിൽ രണ്ട്​ വാട്​സ്​ആപ്പും ഫേസ്​ബുക്കുമൊക്കെ ഉപയോഗിക്കാൻ സഹായിക്കുന്ന ആപ്പായിരുന്നു പാരലൽ സ്​പേസ്​. ഇപ്പോൾ പല ഫോണുകളിലും ഇൗ സംവിധാനം സെറ്റിങ്ങ്​സിൽ തന്നെ ലഭ്യമാണ്​​ എന്നതിനാൽ അത്​ ഉപയോഗിക്കാം. അല്ലെങ്കിൽ ആപ്പ്​ ക്ലോണർ, ക്ലോൻ ആപ്പ്​ തുടങ്ങിയ ആപ്പുകൾ പരീക്ഷിക്കാവുന്നതാണ്​.

Loading...
COMMENTS