സാൻ ഫ്ലി കാത്തിരിക്കുന്നു, സഞ്ചാരികളുടെ ഒഴുക്കിനായി..

13:13 PM
28/06/2020
SAN-FLEE

സാൻ ഫ്ലി: കോവിഡിൽ നിന്നും ലോകം ഇനിയും മുക്​തി നേടിയിട്ടില്ല. ലോകത്തെ എതാണ്ട്​ എല്ലാ രാജ്യങ്ങളും കോവിഡി​​​െൻറ പിടിയിലാണ്​. കോവിഡ്​ വന്നതോടെ വിനോദസഞ്ചാര മേഖലക്കും അത്​ കനത്ത തിരിച്ചടിയാണ്​ നൽകുന്നത്​. ലക്ഷക്കണക്കിന്​ സഞ്ചാരികൾ എത്തിയിരുന്ന പല സ്ഥലങ്ങളും ഇപ്പോൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്​. പക്ഷേ കോവിഡിനിടയിലും ഇറ്റലിയിലെ ഒരു നഗരം സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുകയാണ്​.

sanflee-2

റോമിൽ നിന്ന്​ നാല്​ മണിക്കൂർ സഞ്ചരിച്ചാൽ എത്തുന്ന മലയോര നഗരമായ സാൻ ഫ്ലിയാണ്​ വീണ്ടും വിനോദസഞ്ചാരികൾക്കായി തുറക്കുന്നത്​. സാൻ ഫ്ലിയിലെ ഒരാളും  കോവിഡ്​ ബാധിച്ച്​ ചികിൽസയിലില്ല. സാധാരണ ദിവസങ്ങളിലെ പോലെ തിരക്കേറുകയാണ്​ സാൻ ഫ്ലിയിലും. 

san-flee-hotel

നഗരത്തിലെ റസ്​റ്ററൻറുകളിൽ തീൻമേശകൾക്ക്​ ചുറ്റുമായി ജനങ്ങൾ ഒഴുകിയെത്തുന്നു. മാസ്​കോ സാമൂഹിക അകലത്തി​​​െൻറ നിയന്ത്രണ​ങ്ങളോ ആരും പാലിക്കുന്നില്ല.  ഇവിടെ എല്ലാം സാധാരണനിലയിലാണെന്ന്​ നഗരത്തിലെ ഒരു റസ്​റ്ററൻറിലിരുന്ന്​ മേയർ എലിസബത്ത്​ സീക്ക പറഞ്ഞു. നഗരത്തിലെ ജനങ്ങളെല്ലാം റസ്​റ്ററുകളിലെത്തുന്നുണ്ട്​​. എല്ലാവർക്കും എല്ലാവ​രേയും അറിയാം, ഇവിടെ യാതൊരു പ്രശ്​നവുമില്ല സീക്ക വ്യക്​തമാക്കി.

sanflee

പക്ഷേ നഗരം തുറക്കു​േമ്പാൾ കോവിഡ്​ ബാധിതരെത്തുമോയെന്ന ഭയം സാൻ ഫ്ലി ഭരണാധികാരികൾക്കുണ്ട്​. അതിനുള്ള പ്രതിവിധിയും അവർ കണ്ടിട്ടുണ്ട്​. മറ്റ്​ സ്ഥലങ്ങളിൽ നിന്ന്​ സാൻ ഫ്ലീയിലേക്ക്​ സഞ്ചാരികൾ എത്തി തുടങ്ങിയാൽ അവരെ​ ആൻറി ബോഡി ടെസ്​റ്റിന്​ വിധേയമാക്കുമെന്ന്​​ അധികൃതർ അറിയിച്ചു. അതെ സാൻ ഫ്ലീ കാത്തിരിക്കുകയാണ്​ വാരാന്ത്യങ്ങളിലെ സഞ്ചാരികളുടെ ഒഴുക്കിനായി. 
 

Loading...
COMMENTS